HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു: പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെ, വാക്സിന് രണ്ട് ഡോസും എടുക്കണമെന്ന് നിര്‍ദേശം
backup
June 01 2021 | 12:06 PM
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
മെയ് 10 ന് ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 18 ലക്ഷത്തിന്റെ കുറവുണ്ടായി. അതേ സമയം നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി.ഡിസംബറോടെ എല്ലാവര്ക്കും വാക്സിന് നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പൂര്‍ണ്ണമായും അണ്‍ലോക്ക് ചെയ്യുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഷീല്‍ഡ് വാക്സിനുകളുടെ ഷെഡ്യൂളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധമായും നിലവില്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് നല്കിയ 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം. കൊവാക്സിനും ഇതേ ഷെഡ്യൂള്‍ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."