ബോംബ് നിര്‍മാണത്തിനിടെയല്ല, തലശ്ശേരിയില്‍ യുവാവിന്റെ കൈപത്തി തകര്‍ന്നത് പടക്കം പൊട്ടിയെന്ന് ബി.ജെ.പി; സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ജില്ലാ പ്രസിഡന്റ്
തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയില്‍ സ്ഫോടനത്തില്‍ യുവാവിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന് പരിക്കേറ്റത് പടക്കം പൊട്ടിയാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.സംഭവത്തില്‍ ബി.ജെ.പിക്കോ ആര്.എസ്.എസിനോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും എന്‍ ഹരിദാസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്ത ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനമുണ്ടായത്. എരഞ്ഞോളിപ്പാലം ശ്രുതി നിവാസില്‍ വിഷ്ണുവിന്റെ വലതു കൈപ്പത്തി പൂര്‍ണമായും ഇടതു കൈ ഭാഗികമായും തകര്‍ന്നു. നാടന്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സ്ഥലത്ത് പൊലിസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ്ഫോടനത്തില്‍ പരിക്കേറ്റ വിഷ്ണു ആര്.എസ്.എസ് പ്രവര്‍ത്തകനാണെന്നും ബോംബ് നിര്‍മാണം ബി.ജെ.പി ആര്.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും സി.പി.എം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു അപകടനില തരണം ചെയ്തിട്ടില്ല. ആദ്യം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."