HOME
DETAILS

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതുവരെ ഓഫിസര്‍മാരുടേത് തടയണമെന്നത് ന്യായം

  
backup
June 03 2022 | 02:06 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-42


കൊച്ചി
ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതുവരെ കെ.എസ്.ആര്‍.ടി.സി ഓഫിസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി.
കാലതാമസമില്ലാതെ ശമ്പളം നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം കേട്ടശേഷം ആവശ്യമെങ്കില്‍ ഇത്തരം ഒരുത്തരവ് നല്‍കാന്‍ മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.ശമ്പളം വൈകുന്നതു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആര്‍.ബാജിയടക്കം മൂന്നു പേര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വായ്പാതുക തിരിച്ചടവിനാണ് മുന്‍ഗണനയെന്നും ഓഫിസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ ആരോപിച്ചു.എന്നാല്‍ കമ്പനി നേരിടുന്ന ബാധ്യതകളും പ്രതിസന്ധികളുമൊക്കെ കെ.എസ്.ആര്‍.ടി.സിയുടെ അഭിഭാഷകന്‍ വിശദീകരിച്ചു.
എന്നാല്‍ എന്തുതന്നെ ന്യായം പറഞ്ഞാലും ജീവനക്കാരുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കൃത്യസമയത്തു ശമ്പളം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശമ്പളം കുടിശ്ശികയാണെന്ന ഗൗരവമുള്ള പരാതി ഫലപ്രദമായും സന്ദര്‍ഭോചിതമായും പരിഹാരം കണ്ടെത്താന്‍ ഓഫിസര്‍മാര്‍ക്ക് കഴിയണം.കെ.എസ്.ആര്‍.ടി.സി പറയുന്നത് വിശ്വസിച്ചിരിക്കാന്‍ കോടതിക്ക് കഴിയില്ല.
കെ.എസ്.ആര്‍.ടി.സിക്ക് ലാഭം മുഖ്യലക്ഷ്യമല്ലെന്നും പൊതുതാത്പര്യത്തിലാണ് സര്‍വിസ് നടത്തുന്നതെന്നും കെ.എസ്.ആര്‍.ടി.സിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ലാഭമില്ലെങ്കില്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെയും സര്‍ക്കാരിന്റെയും വിശദീകരണത്തിനായി ഹരജി ജൂണ്‍ എട്ടിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago