ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കഴിയില്ല,ജനങ്ങള്‍ സഹകരിക്കണം: തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ; ലോക്ക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രികളില്‍ ഓക്സിജന്റെയോ കിടക്കകളുടെയോ കുറവുകളില്ലെന്ന് സ്റ്റാലിന് വ്യക്തമാക്കി.
നേരത്തെ ചെന്നൈയില്‍ മാത്രം 7,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 3,000ല്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."