ഇന്ത്യയിൽ നിന്ന് സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു
റിയാദ്: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് മുംബൈയിലെ സഊദി കോൺസുലേറ്റിൽ പുനഃരാരംഭിച്ചു. എല്ലാതരം വിസകളുടെയും സ്റ്റാമ്പിങ് പുനഃരാരംഭിച്ചെങ്കിലും കർശനമായ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചു പ്രതിദിനം വളരെ കുറഞ്ഞ പാസ്പോർട്ടുകൾ മാത്രമേ ഓരോ ഏജൻസികളിൽ നിന്നും സ്വീകരിക്കുന്നുള്ളൂ. 18 വയസിനു താഴെയുള്ളവരുടെ സ്റ്റാമ്പിങ്ങിനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
ഏജൻസികൾ യാത്രക്കാരെ നിലവിലെ സാഹചര്യത്തിൽ സഊദിയിലേക്കുള്ള യാത്രാ നടപടികൾ അറിയിക്കണമെന്നും മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ സഊദിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളൂവെന്നും അറിയിക്കണമെന്നും നിർദേശമുണ്ട്. സഊദിയിലേക്ക് ഏതെങ്കിലും തരത്തിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ കോൺസുലേറ്റിന് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ മുംബൈയിലെ സഊദി കോൺസുലെറ്റിൽ മാത്രമാണ് വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചത്. ഡൽഹിയിയിലെ സഊദി എംബസിയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം കൈകൊണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."