കണ്‍സ്യൂമര്‍ ഫെഡിന് കാരശ്ശേരി ബാങ്ക് 25 കോടി പലിശരഹിത വായ്പ നല്‍കി
മുക്കം: കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡിന് 25 കോടി രൂപ പലിശയില്ലാ വായ്പ നല്‍കി. ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹിമാന്‍ 25 കോടി രൂപയുടെ ചെക്ക് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബിന് കൈമാറി.
കണ്‍സ്യൂമര്‍ ഫെഡ് റീജ്യനല്‍ മാനേജര്‍ വി.കെ രാജേഷ്, സീനിയര്‍ മാനേജര്‍ കെ ഗിരീഷ് കുമാര്‍, കാരശ്ശേരി ബാങ്ക് ജനറല്‍ മാനേജര്‍ എം ധനീഷ്, ബാങ്ക് ഡയറക്ടര്‍മാരായ കണ്ടന്‍ പട്ടര്‍ച്ചോല, വിശ്വനാഥന്‍മൂലത്ത്, എം.പി അസൈന്‍ ചടങ്ങില്‍ സംബന്ധിച്ചു. സാമ്പത്തിക ഞെരുക്കം നിലവിലുള്ള കണ്‍സ്യൂമര്‍ ഫെഡിന് സംസ്ഥാനത്ത് ഓണച്ചന്തകള്‍ ആരംഭിക്കാന്‍ കാരശ്ശേരി ബാങ്കിന്റെ പലിശയില്ലാ വായ്പ ഏറെ പ്രയോജനപ്പെടും.
2500 ഓണച്ചന്തകളാണ് സംസ്ഥാനത്ത് ഒട്ടാകെ കണ്‍സ്യൂമര്‍ ഫെഡ് തുറക്കുന്നത്. ഓണച്ചന്തകള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭിക്കാനും പൊതു വിപണിയിലെ അനിയന്ത്രിത വിലക്കയറ്റം കുറക്കാനും അവസരമൊരുക്കും. സെപ്റ്റന്‍ നാല് മുതല്‍ പതിമൂന്ന് വരെയാണ് ഓണച്ചന്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."