നാടിന്റെ പച്ചപ്പ് തിരിച്ചുപിടിക്കാന്‍ ഡബ്ല്യു.എം.ഒ സ്കൂള്‍
മുട്ടില്‍: ഒരു കാലത്ത് പച്ചപ്പണിഞ്ഞ നെല്‍വയലുകള്‍ വികസനത്തിന്റെ പേരില്‍ നികത്തപ്പെടുമ്പോള്‍, ജീവജാലങ്ങളുടെ നിലനിപ്പിനാവശ്യമായ ജലസമൃദ്ധമായ വയലുകളെ തിരിച്ചുപിടിക്കാന്‍ നെല്‍കൃഷിയുമായി വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് മുട്ടില്‍ ചാഴിവയലിലെ സുന്ദരന്റെ അര ഏക്കര്‍ കൃഷിയിടത്തില്‍ നൂറോളം എന്‍.എസ്.എസ് വളണ്ടിയാര്‍മാര്‍ കൃഷിക്കിറങ്ങി മാതൃകയായത്.
കൃഷിയിടമൊരുക്കിയ സുന്ദരനും കുടുംബവും ഞാറു നടീലിലും കുട്ടികള്‍ക്ക് പ്രചോദനമായി. പാരമ്പര്യ നെല്ലിനമായ ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബിഷറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ജലീല്‍. ഹെഡ്മാസ്റ്റര് മൊയ്തു, മുട്ടില്‍ ഗ്രാമപഞ്ചായത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."