HOME
DETAILS

വ്യക്തമായ രാഷ്ട്രീയ വിധിയെഴുത്ത്

  
backup
June 03 2022 | 20:06 PM

v-haridasan-todays-article-trikkakara

വി. ഹരിദാസന്‍


നേതൃത്വം പറയുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു വിഭാഗം എല്‍.ഡി.എഫ് പ്രവര്‍ത്തകരൊഴികെയുള്ളവരെല്ലാം പ്രതീക്ഷിച്ചതാണ് തൃക്കാക്കരയില്‍ യു.ഡി.എഫിന്റെ വിജയം. എന്നാല്‍ ഇത്രയേറെ ഭൂരിപക്ഷം ആരും പ്രതീക്ഷിച്ചതല്ല. യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ സംഘടനാതല അവസ്ഥ അത്തരമൊരു പ്രതീക്ഷയ്ക്ക് യോജിച്ചതുമായിരുന്നില്ല.


ആഭ്യന്തര പ്രതിസന്ധികള്‍ക്ക് നടുവിലാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരം ഏറെ അകലെയെന്ന തോന്നലില്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നത് തുടരുന്നതിനിടയിലാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. എറണാകുളം ജില്ലയില്‍ വലിയ ജനപിന്തുണയുണ്ടെന്ന് പലരും പറഞ്ഞിരുന്ന കെ.വി തോമസ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തു ചേര്‍ന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ഇത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചെറിയ തരത്തിലെങ്കിലും ആശങ്കയും ഇടതു ക്യാംപില്‍ വലിയ പ്രതീക്ഷയും സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചൂട് കത്തിക്കയറുന്നതിനിടയിലാണ് എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയത്. ഇത് യു.ഡി.എഫ് ക്യാംപില്‍ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ജനേച്ഛയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വെറുമൊരു സഹതാപതരംഗമായി എഴുതിത്തള്ളാനാവുന്നതല്ല തൃക്കാക്കര ഫലം. രാഷ്ട്രീയം കത്തിനിന്ന പ്രചാരണം തന്നെയാണ് തൃക്കാക്കരയില്‍ നടന്നത്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് സാവധാനമെങ്കിലും യു.ഡി.എഫിനനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു എന്നു തന്നെയാണ് പി.ടി തോമസിന് ലഭിച്ചതിനേക്കാളധികം ഭൂരിപക്ഷം ഉമാ തോമസിന് കിട്ടിയതില്‍നിന്ന് ലഭിക്കുന്ന സൂചന. അതില്‍ വലിയൊരു പങ്കുവഹിച്ചത് ഭരണവിരുദ്ധ വികാരമാണെന്നും നിസ്സംശയം പറയാം. വര്‍ധിച്ച ജനപ്രീതിയുമായാണ് ഇടതു സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പല നടപടികളും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കടുത്ത പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിവിട്ട പദ്ധതിയാണ് കെ റെയില്‍. ആ പ്രതിഷേധം കാര്യമായി തന്നെ തൃക്കാക്കരയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. കെ റെയിലിന്റെ നിർദിഷ്ട എറണാകുളം സ്റ്റേഷന് കണ്ടെത്തിയ ഇടം തൃക്കാക്കര മണ്ഡലത്തിലാണ്. ഇവിടെ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്.കേരളത്തില്‍ സാധാരണ തോല്‍ക്കുന്ന മുന്നണികള്‍ ജാള്യത മറയ്ക്കാന്‍ കണ്ടെത്തുന്നൊരു ന്യായമാണ് മറുപക്ഷം ബി.ജെ.പിയുടെ വോട്ട് വാങ്ങി എന്നത്.


ഈ ആരോപണം ഏറ്റവും നന്നായി ഉന്നയിച്ചുപോന്നിരുന്നത് എല്‍.ഡി.എഫാണ്. തൃക്കാക്കര തോല്‍വിയിലും ഈ ആരോപണം അവര്‍ ഉയര്‍ത്തിയേക്കാം. എന്നാല്‍ അതിന് ഒട്ടും ബലം നല്‍കുന്നതല്ല തെരഞ്ഞെടുപ്പു ഫലത്തിലെ കണക്കുകള്‍. യു.ഡി.എഫിന് ഇത്രയധികം വോട്ട് വര്‍ധന സമ്മാനിക്കാന്‍ പാകത്തിലുള്ളൊരു വോട്ട് ചോര്‍ച്ച ബി.ജെ.പി ക്യാംപില്‍ ഉണ്ടായിട്ടില്ല.ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും തെരഞ്ഞെടുപ്പില്‍നിന്ന് മാറിനിന്നത് യു.ഡി.എഫിനു തുണയായി എന്നതായിരിക്കും ഉയരാനിടയുള്ള മറ്റൊരു ന്യായം. എന്നാല്‍ കണക്കുകള്‍ അതും ശരിവയ്ക്കുന്നില്ല. അവര്‍ക്കു കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ പലവഴിക്കു പോയിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് കനത്ത തോല്‍വിയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളധികം എല്‍.ഡി.എഫിനുണ്ടായ വോട്ട് വര്‍ധന.


തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള സാമുദായിക പ്രീണനം ഏറെ ചര്‍ച്ചയാകുകകൂടി ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇത്. ഒരുകാലത്ത് ഈ ആരോപണം ഏറ്റവുമധികം ഉയര്‍ന്നിരുന്നത് യു.ഡി.എഫിനെതിരേ ആയിരുന്നു. എന്നാല്‍ കുറച്ചുകാലമായി ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫാണ്. തൃക്കാക്കരയിലെ വിജയത്തിനായി എല്‍.ഡി.എഫ് ആ തന്ത്രം നന്നായി പയറ്റിയിരുന്നു. ക്രൈസ്തവരിലെ ഒരു പ്രത്യേക സഭാവിഭാഗത്തിന്റെ വോട്ട് ലക്ഷ്യംവച്ചായിരുന്നു നീക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലടക്കം അതു പ്രകടമാകുകയും വലിയ വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ആ സഭാവിശ്വാസികള്‍ പോലും എല്‍.ഡി.എഫിന്റെ തന്ത്രത്തില്‍ വീണില്ലെന്നു മാത്രമല്ല, അത് മറ്റു പലരിലുമുണ്ടാക്കിയ എതിര്‍പ്പ് മുന്നണിക്ക് വിനയാകുകയുമുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനില്‍ക്കുന്ന ഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടി, സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു എന്ന ആരോപണവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയും ചര്‍ച്ചയായിരുന്നു. അതും എല്‍.ഡി.എഫിനെതിരായ വികാരം കുറച്ചുപേരിലെങ്കിലും ഉണ്ടാക്കിയെന്ന സൂചനയും തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.ഇതിനെല്ലാമൊപ്പം പ്രചാരണരംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രകടമായ സജീവതയും വിജയത്തിനു കാരണമായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തുടര്‍തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ അഴിച്ചുപണി വിജയംകാണുന്നു എന്ന് നേതാക്കള്‍ക്ക് അഭിമാനിക്കാം. കെ. സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടനാതലത്തില്‍ ശക്തിപ്രാപിക്കുന്നു എന്നതിനു തെളിവുകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. പതിവുകളില്‍നിന്ന് ഏറെ വ്യത്യസ്തമായി വ്യക്തമായി രാഷ്ട്രീയം പറഞ്ഞു തന്നെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ റെയിലടക്കം ഇടതു സര്‍ക്കാരിനെതിരേ കിട്ടാവുന്ന ആയുധങ്ങളെല്ലാം കൃത്യതയോടെ നേതാക്കള്‍ എടുത്തു പ്രയോഗിച്ചു. അതിന് വലിയൊരളവോളം സ്വീകാര്യത ലഭിച്ചു എന്നുറപ്പാണ്. ക്രൈസ്തവരിൽ ഒരു വിഭാഗത്തിൽ മുസ്‌ലിം വിരോധം വളർത്തി അവരെ കൂടെ നിർത്തി കേരളത്തിൽ മുന്നേറുകയെന്ന ബി.ജെ.പി തന്ത്രത്തിന്റെ ദയനീയ പരാജയവും തൃക്കാക്കരയിൽ കണ്ടു. ക്രൈസ്തവ സമുദായം ധാരാളമുള്ള മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കടുത്ത വർഗീയ പ്രചാരണമാണ് സംഘ്പരിവാർ നടത്തിയത്. ഈ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു പി.സി ജോർജിന്റെ മതവിദ്വേഷ പ്രസംഗം. അറസ്റ്റിലായി ജാമ്യം കിട്ടി ജയിലിറങ്ങിയ ജോർജിനെ ബി.ജെ.പി മണ്ഡലത്തിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ബി.ജെ.പിക്ക് വോട്ട് കുറയുകയാണുണ്ടായത്. ഇതെല്ലാം വച്ചുനോക്കുമ്പോൾ ഒരുകാര്യം ഉറപ്പിച്ചു പറയാം. കൃത്യമായ രാഷ്ട്രീയ വിധിയെഴുത്താണ് തൃക്കാക്കരക്കാർ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  11 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago