ഒന്നാംമൈല്‍-ചെമ്പാല റോഡ് ഗതാഗതയോഗ്യമാക്കണം
ഗൂഡല്ലൂര്‍: ഒന്നാംമൈല്‍-ചെമ്പാല റോഡ് നന്നാക്കണമെന്നാവശ്യം ശക്തമായി. നാല് കിലോമീറ്റര്‍ പാത കുണ്ടും കുഴിയുമായി പാടെ തകര്‍ന്നിട്ടുണ്ട്. വലിയ ഗര്‍ത്തങ്ങളാണ് പലഭാഗത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുഴികളില്‍ ചളിവെള്ളം കെട്ടി നില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഒന്നര വര്‍ഷം മുന്‍പാണ് റോഡിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തിയിരുന്നത്. ഈട്ടിമൂല, ആനസത്തകൊല്ലി, ഒന്നാംമൈല്‍, ചെമ്പാല തുടങ്ങിയ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്. കൂടാതെ ഗൂഡല്ലൂരില്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുമ്പോള്‍ ബദല്‍ പാതയായി ഉപയോഗിക്കുന്നത് ഈ പാതയാണ്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകളും മറ്റും ട്രിപ്പ് വിളിച്ചാല്‍ വരുന്നില്ലെന്നാണ് പരാതി. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."