പുരോഹിതരുടെ ലൈംഗികാതിക്രമം ഗുരുതര കുറ്റം; കാനന്‍ നിയമം പരിഷ്‌കരിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : പുരോഹിതരുടെ ലൈംഗികാതിക്രമം ഗുരുതര കുറ്റമാക്കി കാനന്‍ നിയമം പരിഷ്‌കരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് 14 വര്‍ഷത്തെ നീണ്ട പഠനത്തിനു ശേഷം വത്തിക്കാന്‍ കോഡ് ഓഫ് കാനന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. പുരോഹിതര്‍ക്കു പുറമേ പള്ളിയില്‍ സേവനം അനുഷ്ഠിക്കുന്നവരും ഇത്തരം കുറ്റം നടത്തിയാല്‍ ശിക്ഷിക്കപ്പെടും. പുരോഹിതര്‍ ലൈംഗിക പീഡന പരാതികളില്‍ ആരോപണവിധേയരാകുന്ന പ്രവണത കൂടിവന്ന പശ്ചാത്തലത്തിലാണ് നിയമഭേദഗതി.
ലോകമാകെ 130 കോടി കത്തോലിക്ക ചര്‍ച്ചുകളാണുള്ളത്. 1983 മുതല്‍ കാനന്‍ നിയമം നിലവില്‍ വന്നശേഷം ലൈംഗികാതിക്രമം നേരിടാന്‍ നിയമം അപര്യാപ്തമാണെന്ന് ബിഷപ്പുമാരും അഭിഭാഷകരും പരാതിപ്പെട്ടിരുന്നു. നേരത്തെ പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്വം നല്‍കി മാര്‍പാപ്പ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെ വന്ന നിയമഭേദഗതിയുടെ പരിധിയില്‍ ബിഷപ്പുമാരും ഉള്‍പ്പെടുന്നു.
മീ ടൂ പരാതികളും മറ്റും സഭയ്ക്ക് ദുഷ്‌പേരുണ്ടാക്കും. കന്യാസ്ത്രീകള്‍ അവരുടെ പുരോഹിതരാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുകയും അധികാര ദുര്‍വിനിയോഗത്തിന് ഇരയാക്കപ്പെടുകയും ചെയ്യുമെന്നതിനാലാണിത്. വാഷിങ്ടണ്‍ മുന്‍ ആര്‍ച്ച് ബിഷപ്പും മുന്‍ കര്‍ദിനാളും സമാന ആരോപണത്തില്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."