HOME
DETAILS

സംരക്ഷിത വനമേഖലക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല; സുപ്രിം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടി

  
backup
June 05, 2022 | 5:16 AM

kerala-supreme-court-order-is-a-setback-for-kerala-forest-minister

കണ്ണൂര്‍: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ആശയവിനിമയം നടത്തുമെന്നും സുപ്രിംകോടതി വിധിയെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ഉന്നതതലയോഗവും ചേര്‍ന്നു.

ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ ഈ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉത്തരവ് മറികടക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്നതായിരുന്നു യോഗത്തിന്റെ അജണ്ട. യോഗത്തില്‍ വനംവകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സുപ്രിം കോടതി വിധി

വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസനനിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ പാടൂ എന്നും സുപ്രിം കോടതി ഉത്തരവിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച താരമായിട്ടും അവനെ ഞാൻ റയലിൽ നിന്നും പുറത്താക്കി: മുൻ കോച്ച്

Football
  •  4 days ago
No Image

മട്ടാഞ്ചേരിയുടെ ചരിത്രത്തിലും കളമശ്ശേരിയുടെ തുടക്കത്തിലും അടയാളപ്പെടുത്തിയ പേര്; ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

Kerala
  •  4 days ago
No Image

മതേതര മുഖം, വികസനത്തിന്റെ അമരക്കാരൻ: വി.കെ ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

Kerala
  •  4 days ago
No Image

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

Cricket
  •  4 days ago
No Image

പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  4 days ago
No Image

കൊച്ചിയിൽ പാതിവഴിയിൽ നിർമാണം നിലച്ച ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം; നാല് ദിവസത്തെ പഴക്കം

Kerala
  •  4 days ago
No Image

കരൂർ ദുരന്തം: വിജയ് ജനുവരി 12ന് ഹാജരാകണം; സമൻസ് അയച്ച് സിബിഐ

National
  •  4 days ago
No Image

ബിനാനി സിങ്കിലെ തൊഴിലാളിയിൽനിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക്: വിടവാങ്ങിയത് മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്

Kerala
  •  4 days ago
No Image

സഞ്ജുവടക്കമുള്ള എട്ട് പേർക്കൊപ്പം ചരിത്രത്തിലെ ആദ്യ താരമായി; രാജസ്ഥാന്റെ പുത്തൻ താരം തിളങ്ങുന്നു

Cricket
  •  4 days ago
No Image

മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ; വിവരങ്ങൾ മറച്ചുവെച്ചതിന് സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി

Kerala
  •  4 days ago