കഞ്ചാവ് കച്ചവടം വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയും
പിലിക്കോട്: യുവാക്കളേയും, വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ വാട്‌സ് ആപില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും കഞ്ചാവ് വില്‍പന. കഞ്ചാവിനോട് താത്പര്യം ഉള്ളവര്‍ക്ക്, കഞ്ചാവ് ഉപയോഗത്തില്‍ പരമോന്നതിയില്‍ ഉള്ളവര്‍ക്ക് എന്നിങ്ങനെ പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകള്‍ തന്നെയുണ്ട്. ഇതില്‍ കഞ്ചാവിനോട് താല്‍പര്യമുള്ളവര്‍ക്കുള്ള വാട്‌സ് ആപ് ഗ്രൂപ്പുകള്‍ കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജില്ലയിലും സംഘത്തിന്റെ പ്രാധാന കണ്ണികള്‍ ഉണ്ടെന്നാണ് സൂചന. കഞ്ചാവ് ഉപയോഗത്തിന്റെ രീതികള്‍ പഠിപ്പിക്കുന്ന ഗ്രൂപ്പുകള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെവിടെയും നിമിഷം നേരം കൊണ്ട് കഞ്ചാവ് എത്തിച്ചു നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
എന്നാല്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന മറ്റു ചില ഗ്രൂപ്പുകളില്‍ നടക്കുന്നത് ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. ഫോട്ടോകളും വീഡിയോകളും കണ്ടിഷ്ടപ്പെട്ടു സാധനം വാങ്ങാം. എത്ര അളവിലും ഏതു സമയത്തും എത്തിച്ചു നല്‍കും.
സോഷ്യല്‍ മീഡിയ വ്യാപാരത്തിന്റെ സാധ്യതകള്‍ കഞ്ചാവ് ലോബികള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ സജീവമായത് അടുത്തിടെയാണ്. അതീവ ഗൗരവത്തോടെ അന്വേഷിക്കുകയും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ കൂടുതല്‍ യുവാക്കള്‍ ലഹരി വലയില്‍ അകപ്പെടുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."