HOME
DETAILS

വിശ്വാസികളും പ്രബോധനവും

  
backup
June 03 2021 | 23:06 PM

9517542432-2

 

ഇസ്‌ലാം മാനവരാശിയുടെ മതമാണ്. ആദിമ മനുഷ്യനും അന്തിമ മനുഷ്യനും ബാധകമായ ദൈവിക നിയമവ്യവസ്ഥ. ആദം നബി മുതല്‍ നിയുക്തരായ മുഴുവന്‍ ദൈവദൂതരും പ്രവാചകരും ഈ ദൈവികവ്യവസ്ഥയുടെ വക്താക്കളും വാഹകരുമായിരുന്നു. കാല, ദേശ, ഭാഷാ ഭേദമില്ലാതെ എല്ലാ ജനതകള്‍ക്കും അല്ലാഹു ഈ സന്ദേശവുമായി ദൂതരെ അയച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'എല്ലാ സമൂഹങ്ങളിലും നാം ദൂതരെ അയച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കണമെന്നും താഗൂത്തിനെ (ദിവ്യത്വം ആരോപിക്കപ്പെടുന്ന ദൈവേതര ശക്തികള്‍ ) നിരാകരിക്കണമെന്നും ഉണര്‍ത്താന്‍. അവരില്‍ ചിലരെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കി. ചിലര്‍ക്ക് വഴികേട് സുനിശ്ചിതമായി' (സൂറ: അന്നഹ്‌ല് 136). 'താങ്കള്‍ മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതയ്ക്കും മാര്‍ഗദര്‍ശകനുണ്ട് '(അര്‍റഅദ്: 7). ഇങ്ങനെ അല്ലാഹുവിന്റെ ഏകത്വം പ്രബോധനം ചെയ്യാനും ബഹുദൈവ വിശ്വാസത്തില്‍നിന്ന് അവരെ തടയാനും ഉദ്ദേശിച്ച് ലക്ഷത്തില്‍ പരം ദൈവദൂതരും പ്രബോധകനും വ്യത്യസ്ത കാലഘട്ടങ്ങളിലും വിവിധ സമൂഹങ്ങളിലുമായി നിയോഗിച്ചിരുന്നുവെന്നും മുഹമ്മദ് നബി (സ്വ) അവരിലെ അവസാന കണ്ണിയാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. കഴിഞ്ഞുപോയ എല്ലാ പ്രവാചകരുടേയും സാധുതയും സാധ്യതയും ശ്രേഷ്ഠതയും അംഗീകരിക്കുന്നുവെന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. വിശ്വാസപരമായ ആറും അനുഷ്ഠാനപരമായ അഞ്ചും കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നയാളെ മുസ്‌ലിമായി കണക്കാക്കുന്നു. എന്നാല്‍, അതോടെ അയാളെ ദൗത്യവും ബാധ്യതയും അവസാനിക്കുന്നില്ല. മറിച്ച് ഒരു മുസ്‌ലിം എന്ന നിലയിലുള്ള സവിശേഷധര്‍മവും ചുമതലയും വര്‍ധിക്കുകയാണ്.


വ്യക്തിയും സമൂഹവും


താന്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ തന്നില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്ന ബോധമാണ് ആദ്യം ഒരു വിശ്വാസിക്ക് വേണ്ടത്. കാരണം അവന്‍ ഉത്തമസമുദായമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സമൂഹത്തിന്റെ ഭാഗമാണ്. മുസ്‌ലിം സമുദായം എന്തുകൊണ്ട് ഉത്തമ സമുദായമായെന്ന് സൂറ: ആലു ഇംറാന്‍ സൂക്തം 110 വ്യക്തമാക്കുന്നുണ്ട്. 'നിങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നിയുക്തരായ ഉത്തമ സമുദായമാണ്. നിങ്ങള്‍ നന്മ ഉപദേശിക്കുകയും തിന്മ നിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്ന നിലയില്‍'. അപ്പോള്‍ യഥാര്‍ഥ മുസ്‌ലിമായ ഒരാള്‍ക്ക് നന്മകള്‍ അയാളില്‍ മാത്രം ഒതുക്കി നിര്‍ത്താനാവില്ല. അത് തന്റെ സഹജീവികളുമായി പങ്കുവയ്ക്കുകയും അവരേയും കൂടി ആ നന്മകള്‍ സ്വാംശീകരിക്കാന്‍ പ്രേരിപ്പിക്കുകയും വേണം. സഹജീവി സ്‌നേഹത്തിന്റെ താല്‍പര്യവും അതാണല്ലോ. അവനില്‍ നന്മ കാണുമ്പോള്‍ സന്തോഷിക്കുകയും തിന്മ കണ്ടാല്‍ വിഷമം തോന്നുകയും ചെയ്യുക, സദുപദേശം നല്‍കുക, തിന്മക്കെതിരേ കഴിയുംവിധം നിലകൊള്ളുക - ഇതൊരു സത്യവിശ്വാസിയുടെ മുഖമുദ്രയായിരിക്കും. ഇത് തന്നെയാണ് അല്ലാഹുവിലേക്ക് ക്ഷണിക്കുകയെന്നതിന്റെ താല്‍പര്യവും.


സൂറ: ഫുസ്വിലത് സൂക്തം 33 ഇതൊരു ഉദാത്തമായ കര്‍മമായി വിശേഷിപ്പിക്കുന്നത് കാണാം: 'അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവനേക്കാള്‍ ഉത്തമനാര്'. 'നിന്റെ നാഥന്റെ വഴിയിലേക്ക് തന്ത്രപരമായും മേത്തരം സദുപദേശങ്ങളിലൂടെയും നീ ക്ഷണിക്കുക, അവരുമായി ഏറ്റവും അനുയോജ്യമായ രീതിയില്‍ സംവദിക്കുകയും ചെയ്യുക'(അന്നഹ്ല്‍: 125) എന്ന സൂക്തവും ഉയര്‍ത്തിപ്പിടിക്കുന്നത് ഇതേ താല്‍പര്യം തന്നെ. അല്ലാഹുവിന്റെ വഴിയിലേക്ക് ക്ഷണിക്കണമെന്നും അത് ഏറ്റവും ഉചിതവും ഫലപ്രദവുമായ രീതിയിലായിരിക്കണമെന്നും ഈ വചനം ഉല്‍ബോധിപ്പിക്കുന്നു.

പ്രബോധനവും മിഷനറിയും


ഇങ്ങനെ ഒരാള്‍ മുസ്‌ലിമാകുന്നതോടെ സാമൂഹിക സംസ്‌കരണ പ്രക്രിയയില്‍ സ്വന്തം പങ്ക് നിര്‍വഹിക്കേണ്ട ബാധ്യത അയാളുടെ ചുമലില്‍ വന്നുചേരുന്നു. നന്മയുടെ പ്രസരണവും തിന്മയുടെ വര്‍ജനവും വഴിയാണ് ധര്‍മം സാധ്യമാകുന്നത്. ഇതിനെ പാശ്ചാത്യന്‍ ഭാഷയില്‍ മിഷനറി പ്രവര്‍ത്തനമെന്ന് പറയുന്നു. മതങ്ങളെ അവര്‍ മിഷനറി സ്വഭാവമുള്ളതും ഇല്ലാത്തതുമെന്ന നിലയില്‍ രണ്ടായി തിരിക്കുന്നു. ഇസ്‌ലാമും ക്രിസ്തുമതവും ബുദ്ധമതവുമാണ് ആദ്യ വിഭാഗത്തില്‍ പെടുന്നത്. ജൂതമതം, ഹിന്ദുമതം, സൗരാഷ്ട്ര മതം എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. മിഷനറി പ്രവര്‍ത്തനം എന്താണെന്ന കാഴ്ചപ്പാട് ഒരു പടിഞ്ഞാറന്‍ ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ധരണിയിലൂടെ തന്നെ നമുക്ക് മനസിലാക്കാം. വിഖ്യാത ഗ്രന്ഥമായ 'ദ പ്രീച്ചിങ്ങ് ഓഫ് ഇസ്‌ലാമി'ല്‍ സര്‍ തോമസ് ആര്‍നള്‍ഡ് , പ്രൊഫസര്‍ മാക്‌സ് മുള്ളറെ ഉദ്ധരിച്ച് എഴുതുന്നു: 'ഒരു മതത്തിന്റെ സ്ഥാപകനോ അദ്ദേഹത്തിന്റെ അടുത്ത അനുയായികളോ സത്യത്തിന്റെ പ്രചാരണവും അവിശ്വാസികളുടെ പരിവര്‍ത്തനവും വിശുദ്ധ ബാധ്യതയായി കരുതുന്നു. മനസാ, വാചാ, കര്‍മണാ തങ്ങള്‍ മുറുകെ പിടിക്കുന്ന സത്യം പ്രകടിപ്പിക്കുന്നതുവരെ അവരുടെ വിശ്വാസം സംതൃപ്തമാവുകയില്ല. എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ സന്ദേശമെത്തിക്കുന്നതുവരെ അവര്‍ അടങ്ങിയിരിക്കുകയില്ല. മനുഷ്യ കുടുംബത്തിന്റെ എല്ലാ അംഗങ്ങളും തങ്ങള്‍ വിശ്വസിക്കുന്ന സത്യം അംഗീകരിക്കുന്നതുവരെ അവര്‍ക്ക് ആശ്വാസമുണ്ടാവുകയില്ല'.


മിഷനറി പ്രവര്‍ത്തനം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുക ക്രിസ്ത്യന്‍ മിഷനറി സംഘങ്ങളാണ്. എന്നാല്‍, ഇസ്‌ലാമിലെ പ്രബോധന പ്രവര്‍ത്തനങ്ങളും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങളും തമ്മില്‍ സാരമായ അന്തരമുണ്ട്. അതും തോമസ് ആര്‍നള്‍ഡിന്റെ താരതമ്യ വിലയിരുത്തലിലുണ്ട്. 'ഇസ്‌ലാമില്‍ പൗരോഹിത്യമോ പുരോഹിതപരമായ സംഘടനകളോ ഇല്ലാത്തതിനാല്‍, ക്രൈസ്തവ മിഷനറികളുടെ ചരിത്രത്തില്‍ കാണുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായ വിധത്തില്‍ മുസ്‌ലിംകള്‍ അവരുടെ പ്രബോധനോര്‍ജം ചെലവഴിച്ചതായി കാണാം. ഇസ്‌ലാമില്‍ മിഷനറി സംഘടനകളില്ല. പ്രത്യേക പരിശീലനം ലഭിച്ച മതപ്രവര്‍ത്തകന്മാരില്ല'. 'ഇസ്‌ലാമില്‍ പൗരോഹിത്യം എന്ന ആശയമില്ലാത്തതിനാലും മതാധ്യാപകന്‍ സാധാരണ വിശ്വാസികളില്‍ നിന്ന് ഭിന്നമാണെന്ന സങ്കല്‍പ്പമില്ലാത്തതിനാലും മൗലികമായി രണ്ട് സംഘങ്ങളും വേറിട്ടുനില്‍ക്കുന്നു. പ്രത്യേകമായ സ്ഥാനാഭിഷേകമോ അധികാര സമര്‍പ്പണമോ ഇസ്‌ലാമില്‍ മതകാര്യങ്ങള്‍ നടത്തുന്നതിന് വേണ്ട എന്നതും സുപ്രധാനമായ ഒരന്തരമാണ് '.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  25 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  25 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  25 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  25 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago