പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ലെന്ന് ലോകായുക്ത; കക്ഷികളുടെതാല്‍പര്യത്തിനനുസരിച്ച് ഉത്തരവിടാന്‍ കിട്ടില്ലെന്നും വിശദീകരണം
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസിലെ പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ലെന്ന് ലോകായുക്ത. ഇഫ്താര്‍ വിവാദത്തിനു പിന്നാലെയാണ് അസാധരണ വാര്‍ത്താക്കുറിപ്പുമായി ലോകായുക്ത രംഗത്തെത്തിയിരിക്കുന്നത്. ഇഫ്താര്‍ വിവാദം അടിസ്ഥാനരഹിതമാണ്. ഒരു വിരുന്നില്‍ പങ്കെടുക്കുന്നത് അനുകൂല വിധിയെഴുതാനാണെന്ന ചിന്ത തന്നെ അധമമാെണന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഭിന്ന വിധി ആക്ഷേപത്തില്‍ കഴമ്പില്ല. പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചത് കുപ്രചാരണമാണ്. ലോകായുക്ത ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാണിച്ചതെന്നും ലോകായുക്ത വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ കിട്ടില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഭിന്ന വിധി ആക്ഷേപത്തില്‍ കഴമ്പില്ല. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിര്‍ബന്ധമില്ല. വിധി വിശദീകരിക്കാന്‍ നിയമപരമായി ബാധ്യതയില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."