കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു: സതീശൻ
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുകയാണെന്നും സർക്കാരിന്റെ പ്രോഗ്രസ് കാർഡിലെ കള്ളത്തരങ്ങളിലൊന്നാണ് കെ.എസ്.ആർ.ടി.സിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചീഫ് ഓഫിസ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ക്ലാസ് മുറി പണിയാൻ പരമാവധി ഏഴു ലക്ഷവും അത്തരത്തിൽ നാലു ക്ലാസ് മുറിക്ക് 28 ലക്ഷവും മതിയാകും. എന്നാൽ, 75 ലക്ഷം വിലയുള്ള കെ.എസ്.ആർ.ടി.സി ബസ് ക്ലാസ് മുറി നിർമിക്കാൻ നൽകാമെന്നാണ് മന്തി പറയുന്നത്. ഇങ്ങനെയെങ്കിൽ നൂറ് ബസ് കിട്ടിയാൽ എനജിനീയറിങ് കോളജ് നിർമിക്കുമല്ലോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വരുമാനമുള്ള റൂട്ടുകളിൽ സിഫ്റ്റ് ബസ് കൊണ്ടുവന്ന് കരാറുകാരെ നിയമിച്ച് സംവിധാനത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."