കാറും കോർപറേഷൻ പദവിയും ലഭിച്ചാൽ പാർട്ടി മാറാം; ജോണി നെല്ലൂരിന്റെ സംഭാഷണം പുറത്ത് വ്യാജശബ്ദരേഖ, നിയമനടപടി സ്വീകരിക്കുമെന്ന് ജോണി നെല്ലൂർ
സ്വന്തം ലേഖകൻ
കൊച്ചി
സ്റ്റേറ്റ് കാറും കോർപറേഷൻ ചെയർമാൻ സ്ഥാനവും തന്നാൽ പാർട്ടി മാറാമെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാവ് ജോണി നെല്ലൂർ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്.
കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ എം.എൽ.എയുമായ ജോണി നെല്ലൂരും കേരള കോൺഗ്രസ് (എം) പ്രതിനിധി ഹഫീസും തമ്മിലുള്ള ഫോൺ സംഭാഷമാണ് പ്രചരിക്കുന്നത്.
എന്നാൽ, തന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ജോണി നെല്ലൂർ സുപ്രഭാതത്തോട് പറഞ്ഞു. യു.ഡി.എഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ, പാർട്ടി മാറിയാൽ സ്ഥാനങ്ങൾ നൽകാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു.
ന്യൂനപക്ഷ വികസന കോർപറേഷൻ, സ്‌പൈസസ് ബോർഡ് എന്നിവിടങ്ങളിൽ ചെയർമാൻ സ്ഥാനം ബി.ജെ.പി ഓഫർ ചെയ്തിട്ടുണ്ട്. അതേസമയം, ബി.ജെ.പിയിലേക്ക് പോകാൻ ഇഷ്ടമല്ലെന്നും പറയുന്നത് ശബ്ദ രേഖയിൽ കേൾക്കാം.
എന്തുകൊണ്ട് പാർട്ടി മാറി എന്നു പറയാൻ ഒരു കോർപറേഷൻ ചെയർമാൻ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാർ വേണം ഇതാണ് ആവശ്യം. എന്നാൽ, തനിക്കെതിരേയുള്ള ആരോപണം ജോണി നെല്ലൂർ നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."