സ്‌കൂൾ ലൈബ്രറികൾ ആധുനിക നിലവാരത്തിലാക്കും: മന്ത്രി ലൈബ്രറേറിയൻമാരുടെ സേവനം പരിഗണനയിൽ
തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികൾ ആധുനിക നിലവാരത്തിലാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം തയാറാക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിൽ 'എഴുത്തുപച്ച' എന്ന പേരിൽ എത്തിക്കുന്ന പുസ്തകങ്ങളുടെ സംസ്ഥാനതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ആദ്യമായാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗാത്മക രചനകളെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് അവ അച്ചടിച്ച് സംസ്ഥാനത്തെമ്പാടുമുള്ള സർക്കാർ സ്‌കൂൾ ലൈബ്രറികളിൽ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന 55 'എഴുത്തുപച്ച' പുസ്തകങ്ങളുടെ പ്രകാശനവും വിതരണവുമാണ് നടന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നട, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷകളിലായി തയാറാക്കുന്ന പുസ്തകങ്ങളുടെ കവർ പേജുകളിലെ ചിത്രങ്ങൾ വരച്ചതും കുട്ടികളാണ്. പുസ്തകങ്ങളിലെ 731 രചനകൾ വിവിധ ജില്ലകളിൽ നിന്നുള്ള 728 കുട്ടികളുടേതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."