HOME
DETAILS

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നിലച്ചു; സര്‍വകക്ഷി തീരുമാനം നിരാശാജനകം

  
backup
June 05 2021 | 01:06 AM

6541431051-2

 

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും കാര്യമായി നീക്കങ്ങളൊന്നും നടന്നില്ല. സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനാണ് യോഗ തീരുമാനം. ഹൈക്കോടതിവിധി ബാധിക്കുന്ന എല്ലാ മേഖലകളുടെയും നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താനാണ് സര്‍വകക്ഷി യോഗത്തില്‍ ധാരണയായത്.


എന്നാല്‍ വിദഗ്ധ സമിതിയെ നിയമിച്ച്, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെയുള്ള കാലയളവിലെ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും. സംസ്ഥാനത്തെ 16 മത്സരപരീക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യപ്പെട്ടുകിടക്കുകയാണ്. വകുപ്പിനു കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ ഭാവിയും ഇരുളടഞ്ഞു. വിധിയിലൂടെ റദ്ദ് ചെയ്യപ്പെട്ട മൂന്ന് ഉത്തരവുകളും അതിന്റെ നിയമവശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വലിയ കാലതാമസമാണു നേരിടേണ്ടിവരിക. പുറമെ, ആരോഗ്യകരമായ പ്രായോഗിക നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ നിര്‍ദേശങ്ങളും പരിഗണിച്ചുവരുമ്പോള്‍ കാലദൈര്‍ഘ്യം കൂടാനാണ് സാധ്യത.


അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമിതിയെ നിശ്ചയിക്കാനാണ് സാധ്യത. സമിതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ദീര്‍ഘകാലത്തേക്ക് നീട്ടിനിശ്ചയിച്ചാല്‍ അതുവരെയുള്ള സമയം ന്യൂനപക്ഷ ആനുകൂല്യങ്ങളെല്ലാം ഇതുവരെ ലഭിച്ചവര്‍ക്ക് നിഷേധിക്കപ്പെടും.


കാര്യങ്ങള്‍ ഈ രീതിയില്‍ എത്തിയതില്‍ ഇരുസര്‍ക്കാരുകള്‍ക്കും വലിയ പങ്കുണ്ട്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനു മീതെ പാലോളി കമ്മിറ്റിയെ നിയമിച്ചതാണ് ആദ്യ പിഴവ്. മുസ്‌ലിം സമുദായത്തിനു മാത്രം അവകാശപ്പെട്ട സച്ചാര്‍-പാലോളി റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികളെ മുസ്‌ലിം എന്നു നാമകരണം ചെയ്യാതെ മൈനോരിറ്റി എന്നാണ് പേരിട്ടത്. മുസ്‌ലിം പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി പാലോളി കമ്മിറ്റി മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു മാത്രമായി അനുവദിച്ച സ്‌കോളര്‍ഷിപ്പില്‍ നിന്ന് വി.എസ് സര്‍ക്കാര്‍ 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അന്യായമായി നല്‍കുകയായിരുന്നു. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതേ അനുപാതം മാറ്റംവരുത്താതെ തുടര്‍ന്നു.


വ്യാജപ്രചാരണങ്ങള്‍ തീവ്ര ക്രിസ്ത്യന്‍ വിഭാഗം ഉയര്‍ത്തിയപ്പോള്‍ തെറ്റിദ്ധാരണ നികത്തുന്ന രീതിയിലുള്ള ഒരു ഇടപെടലും കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പകരം സ്‌കോളര്‍ഷിപ്പുകള്‍ എല്ലാവര്‍ക്കുമാണെന്ന തെറ്റിദ്ധാരണ വരുത്തുന്ന രീതിയില്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ജോസഫ് മുണ്ടശ്ശേരി, മദര്‍ തെരേസ എന്നീ പേരുകള്‍ ബോധപൂര്‍വം നല്‍കുകയും ചെയ്തു. മുസ്‌ലിം യുവാക്കള്‍ക്കു മാത്രം അവകാശപ്പെട്ട കോച്ചിങ് സെന്ററുകളുടെ പേര് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്നത് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് എന്നാക്കി മാറ്റുകയും ചെയ്തു. സംഘ്പരിവാറും തീവ്ര ക്രൈസ്തവ സംഘടനകളും ഉയര്‍ത്തിയ വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനു പകരം അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇടതുപക്ഷം ചെയ്തത് എന്ന ആരോപണത്തിനു ബലമേകുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago