HOME
DETAILS
MAL
രാജ്യത്ത് കുരങ്ങ് വസൂരി ഇല്ല: പരിശോധനക്കയച്ച അഞ്ചുവയസുകാരിയുടെ ഫലം നെഗറ്റീവ്
backup
June 07 2022 | 10:06 AM
ന്യുഡല്‍ഹി: ഗാസിയാബാദില്‍നിന്ന് പരിശോധനയ്ക്കയച്ച അഞ്ചു വയസ്സുകാരിയുടെ ഫലം നെഗറ്റീവായതോടെ രാജ്യത്ത് കുരങ്ങ് വസൂരിയില്ലെന്ന് സ്ഥിരീകരിച്ചു.
പൂനെ എന്‍.ഐ.വിയിലാണ് അഞ്ചുവയസുകാരിയെ പരിശോധിച്ചത്. ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങ് വസൂരി എന്ന രീതിയില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. അഞ്ചു വയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തു ഇതുവരെ കുരങ്ങ് വസൂരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചുവയസുകാരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."