HOME
DETAILS
MAL
ആരാധനാസ്ഥല നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വീണ്ടും ഹരജി
backup
June 08 2022 | 04:06 AM
ന്യൂഡൽഹി
ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾക്കുമേൽ മറ്റൊരു മതവിഭാഗം അവകാശമുന്നയിക്കുന്നത് തടയുന്ന 1991ലെ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് (ആരാധനാസ്ഥല നിയമം) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വീണ്ടും ഹരജി. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, വരാണസിയിലെ ജ്ഞാൻവാപി മസ്ജിദ് എന്നിവയ്ക്കു മേൽ ഹിന്ദുത്വവാദികൾ അവകാശമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയൊരു ഹരജി കൂടി എത്തിയിരിക്കുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥൻ അനിൽ കബോത്രയാണ് ഹരജിക്കാരൻ. ഇതേ നിയമത്തെ ചോദ്യംചെയ്ത് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ, വരാണസി സ്വദേശി രുദ്ര വിക്ര, സ്വാമി ജീതേന്ദ്രനാഥ് സരസ്വതി, മഥുര സ്വദേശി ദേവ്കി നന്ദൻ താക്കൂർ എന്നിവർ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."