HOME
DETAILS

മിഴി തുറന്നു എ.ഐ കാമറ; അതിബുദ്ധി കാണിക്കല്ലേ..ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

  
backup
April 21, 2023 | 4:10 AM

keralam-concerns-over-a-i-traffic-camera

മിഴി തുറന്നു എ.ഐ കാമറ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന 726 നിര്‍മിത ബുദ്ധി കാമറകള്‍ (എ.ഐ) സംസ്ഥാനത്തെ നിരത്തുകളില്‍ മിഴിതുറന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും കാമറ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെയും പി.വി.സി പെറ്റ്ജി കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുകളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

 

അതിബുദ്ധി കാണിക്കല്ലേ…

അമിത വേഗം പിടികൂടാനുള്ള ക്യാമറകളില്‍ നമ്പര്‍ പ്ലേറ്റ് മാത്രമാണു തെളിച്ചത്തോടെ ദൃശ്യമായിരുന്നത്. പുതിയ എഐ ക്യാമറകള്‍ ഇന്‍ഫ്രാ റെഡ് ഉപയോഗിച്ച് വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണുന്നു. സീറ്റ് ബെല്‍റ്റ് ഇടാത്തതിനും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും പിഴ ചുമത്താന്‍ സാധിക്കുന്നത് അതിനാലാണ്. വാഹനത്തിനകത്തു ലൈറ്റ് ഇട്ടാല്‍ ക്യാമറയ്ക്ക് ദൃശ്യം പകര്‍ത്താന്‍ കഴിയാതെ വരുമെന്ന് വിചാരിക്കേണ്ട. കിട്ടുന്ന ഏതു ദൃശ്യവും പല വിധത്തില്‍ തെളിച്ചം കൂട്ടിയും കുറച്ചും കാണാന്‍ സംവിധാനമുണ്ട്.

എഐ ക്യാമറ ഇല്ലാത്തിടത്ത് എന്തു നിയമ ലംഘനവും ആകാം എന്നു കരുതരുത്. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതിനനുസരിച്ച് വേറെ സ്ഥലങ്ങളിലേക്കു മാറ്റും. നിയമലംഘനങ്ങള്‍ ഏറെ നടക്കാന്‍ സാധ്യതയുള്ള ഇടവഴികളില്‍ പോലും ഭാവിയില്‍ ക്യാമറകള്‍ ഇടം പിടിച്ചേക്കും.

ചെറിയ കുട്ടികള്‍ക്ക് അവര്‍ക്ക് പാകമായ ഹെല്‍മറ്റ് തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കണമെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ അഭ്യര്‍ഥന. വീട്ടില്‍ ഇരിക്കുന്ന ഏതെങ്കിലും ഹെല്‍മറ്റ് എടുത്ത് കുട്ടികളുടെ തലയില്‍ വച്ചാല്‍ ക്യാമറയെ പറ്റിക്കാമെങ്കിലും കുട്ടിക്ക് ഇത്തരം ഹെല്‍മറ്റുകള്‍ അപകടമുണ്ടാക്കാന്‍ സാധ്യത ഉണ്ട്.

പിഴ മെയ് 20 മുതല്‍

പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും എ.ഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരുമാസത്തേക്ക് ഈടാക്കില്ല. മെയ് 19 വരെ പിഴ ഇടാക്കില്ലെന്നും ബോധവല്‍കരണം നടത്തുമെന്നും ഉദ്ഘാട ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. കാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങള്‍ക്ക് എന്താണ് ശിക്ഷയെന്ന് വാഹന ഉടമകളെ ഈ കാലയളവില്‍ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുഞ്ഞുങ്ങളുമായി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിന് വരെ പിഴയീടാക്കുന്ന എ.ഐ കാമറകള്‍ക്കെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കാമറകള്‍ വഴി പിഴയീടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ബോധവല്‍ക്കരണത്തിന് ആവശ്യമായ സമയം നല്‍കണമെന്ന അഭ്യര്‍ഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരുമാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നു മന്ത്രി പറഞ്ഞു. അഴിമതിയില്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് കാമറകള്‍ സ്ഥാപിച്ചത്. നിയമം പാലിക്കുന്നവര്‍ പേടിക്കേണ്ട. നിയമം തെറ്റിച്ചാല്‍ ഫോണില്‍ സന്ദേശം ലഭിക്കും. എ.ഐ കാമറ വരുന്നതോടെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

'കൂലി' വരമ്പത്തല്ല

നിയമ ലംഘനം ഉണ്ടായാല്‍ ഉടന്‍ അക്കാര്യം എസ്എംഎസ് ആയി ലഭിക്കില്ല. ഈ ചിത്രം കണ്‍ട്രോള്‍ റൂമില്‍ വിശകലനം ചെയ്ത് കുറ്റമാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ എസ്എംഎസ് അയയ്ക്കൂ. രാത്രി നടക്കുന്ന നിയമ ലംഘനമാണെങ്കില്‍ രാവിലെ 10ന് ഓഫിസ് തുറന്ന ശേഷമാണു ചിത്രം വിശകലനം ചെയ്യുക. അതായത്, ഇതിനിടെ ഏതൊക്കെ ക്യാമറകള്‍ക്കു താഴെക്കൂടി പോകുന്നോ അവിടെ നിന്നെല്ലാം പിഴ ചുമത്തപ്പെടാം. ഓഫിസ് സമയത്താണെങ്കില്‍ തന്നെ 10- 15 മിനിറ്റ് എടുക്കും എസ്എംഎസ് അയയ്ക്കാന്‍. ഡ്രൈവിങ്ങിനിടെ ഈ എസ്എംഎസ് പരിശോധിക്കാന്‍ മൊബൈല്‍ എടുത്താല്‍ അതിനു വേറെ പിഴ കിട്ടിയേക്കാം

'എ.ഐ' അന്തിമ തീരുമാനം വിശകലനത്തിന് ശേഷം

നിര്‍മിത ബുദ്ധി ക്യാമറകള്‍ കണ്ടെത്തുന്നതെല്ലാം ചിലപ്പോള്‍ പിഴവായിക്കൊള്ളണമെന്നില്ല. അക്കാര്യം ഉറപ്പുവരുത്താനാണു ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നത്. ഉദാഹരണത്തിന്, രണ്ടു കയ്യും സ്റ്റിയറിങ്ങില്‍ ഉണ്ടായിരിക്കണം എന്നതാണു നിര്‍മിത ബുദ്ധി മനസ്സിലാക്കിയിരിക്കുന്നത് എന്നതിനാല്‍, ഒരു കൈ മാത്രം സ്റ്റിയറിങ്ങില്‍ വച്ചുള്ള ഡ്രൈവിങ്ങിന്റെ പടം ക്യാമറ പിടിച്ചെടുക്കും. എന്നാല്‍, മറ്റേ കയ്യില്‍ ഫോണ്‍ ഇല്ലെന്ന് വിശകലനത്തില്‍ വ്യക്തമായാല്‍ പിഴ ചുമത്തില്ല. ഇങ്ങനെ വിശകലനത്തില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ കൂടി ചേര്‍ത്ത് നിര്‍മിത ബുദ്ധിയെ പിന്നീട് പരിഷ്‌കരിക്കും.

200 രൂപയടച്ചാൽ ഡിജിറ്റൽ ലൈസൻസിലേക്ക് മാറാം

ഡിജിറ്റൽ ലൈസൻസിലേക്ക് മാറാൻ അടുത്ത ഒരുവർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരുവർഷം കഴിഞ്ഞാൽ 1,500 രൂപയും പോസ്റ്റൽ ചാർജും നൽകണം. അടുത്തമാസം വാഹനങ്ങളുടെ ആർ.സി സ്മാർട് കാർഡ് ആക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  3 minutes ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  5 minutes ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  14 minutes ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  28 minutes ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  38 minutes ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  an hour ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  an hour ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  8 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  8 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  9 hours ago