സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം
ദുബൈ: അമേരിക്കയിൽ ഉണ്ടായ റോഡപകടത്തിൽ ഒരു കുവൈത്തി യൂണിവേഴ്സിറ്റി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അതേസമയം, അപകട സമയം വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അൽമജ്ലിസ് ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചൊവ്വാഴ്ച പുലർച്ചെ ഓഹിയോയിലെ ക്ലാർക്ക് കൗണ്ടിയിലാണ് അപകടം നടന്നത്. 20 വയസ് കാരിയായ കുവൈത്തി വിദ്യാർഥിനി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
അപകടം നടന്നത് ഇങ്ങനെ
ഓഹിയോ സ്റ്റേറ്റ് ഹൈവേ പട്രോളിന്റെ (OSHP) റിപ്പോർട്ട് പ്രകാരം, മരിച്ച വിദ്യാർഥിനി ഓടിച്ച 2018 മോഡൽ ഓഡി ക്യൂ 3 കാർ, സമ്മർഫോർഡ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ഒരു സ്റ്റോപ്പ് സൈനിൽ (Stop Sign) നിർത്തുന്നതിൽ പരാജയപ്പെട്ടു.
ഈ സമയത്ത് യുഎസ് റൂട്ട് 42-ലൂടെ വരികയായിരുന്ന ഫ്രൈറ്റ്ലൈനർ കാസ്കാഡിയ (Freightliner Cascadia) സെമി ട്രക്ക് ഓഡി കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓഡി കാർ എതിരെ വന്ന നിസ്സാൻ റോഗ് (Nissan Rogue) കാറുമായി കൂട്ടിയിടിച്ചു.
പരുക്കേറ്റവർ
ഓഡി കാറിന്റെ മുൻസീറ്റിലിരുന്ന 19 വയസു കാരിയായ മറ്റൊരു കുവൈത്തി യുവതിക്ക് ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ ഗ്രാന്റ് മെഡിക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റി. അവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിസ്സാൻ റോഗ് കാറിലുണ്ടായിരുന്ന സൗത്ത് ചാൾസ്റ്റൺ സ്വദേശികളായ ഒരു പുരുഷനും സ്ത്രീക്കും നിസാര പരുക്കുകളാണ് ഉള്ളത്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈത്ത് അധികൃതരും വാഷിംഗ്ടണിലെ എംബസിയും ഈ സംഭവം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. വിദ്യാർഥിനികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
A Kuwaiti university student was killed and her companion critically injured in a car accident in Clark County, Ohio, USA. The student, driving a 2018 Audi Q3, failed to stop at a sign, leading to a collision with a semi-truck, which pushed the car into another vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."