തീര്‍ഥാടകര്‍ക്ക് ചൂടില്‍ ആശ്വാസമേകാന്‍ സോളാര്‍ കുട
മക്ക: കടുത്ത ചൂടില്‍ നിന്ന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ആശ്വാസമേകാന്‍ വിവിധ സൗകര്യങ്ങളോടെയുള്ള സോളാര്‍ കുടയും. സൂര്യോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കുടയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കഫ്‌യ എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ തണല്‍ മാത്രമല്ല , ചെറിയ ശീതീകരണ ഫാനും സജ്ജീകരിച്ചിട്ടുണ്ട്. വഴികാട്ടിയായി ഗതി നിയന്ത്രണ സംവിധാനമായ നാവിഗേഷന്‍ സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകരുടെ മൊബൈല്‍ ഫോണും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനായി യു.എസ്.ബി ചാര്‍ജര്‍ ഔട്ട്‌ലെറ്റും ഉണ്ടാകും.
സ്മാര്‍ട്ട് കുടയുടെ സഹ സ്ഥാപകയായ മനല്‍ ദാന്ദിസാണ് ഈ കുടയുടെ പിന്നിലും. സഊദി അറേബ്യയിലെ സയന്റിസ്റ്റ് കൂടിയായ കമാല്‍ ബദാവിയുടെ ആശയമാണ് എല്ലാം ഒത്തിണങ്ങിയ ഈ സ്മാര്‍ട്ട് കുടയ്ക്കുപിന്നില്‍. കുട്ടിക്കാലത്ത് മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് സഹായമേകാന്‍ പോയ വേളയിലാണ് ഈ ആശയം ഇദ്ദേഹത്തിന്റെ മനസില്‍ ഉടലെടുത്തത്. പിന്നീട് ഒരു ഫലസ്തീന്‍ സഹചാരിയുമായി ചേര്‍ന്ന് ഇതിന് രൂപംനല്‍കുകയായിരുന്നു. ഇപ്പോള്‍ മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്കായാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും ലോകത്താകമാനം ഇതിന്റെ ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."