ആദ്യ കരസേനാ പ്ലേസ്‌മെന്റ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ കരസേനാ പ്ലേസ്‌മെന്റ് നോഡല്‍ ഓഫിസ് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മൈക്കല്‍ എ.ജെ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു.
വിരമിച്ച സൈനികര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ ഈ ഓഫിസ് സഹായകമാകും. ബംഗളൂരു കരസേനാ പ്ലേസ്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഗോപിനാഥ്, തിരുവനന്തപുരം പ്ലേസ്‌മെന്റ് നോഡല്‍ ഓഫിസിന്റെ ചുമതലയുള്ള കേണല്‍ എസ്. ജയകുമാര്‍, കേണല്‍ അന്‍സലം, കേണല്‍ സതിഷ്, ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തുടനീളം 16 കരസേനാ പ്ലേസ്‌മെന്റ് ഓഫിസുകളും 50 പ്ലേസ്‌മെന്റ് സെല്ലുകളും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതുവരെ കേരളത്തിലെ വിമുക്തഭടന്‍മാര്‍ ബംഗളൂരുവിലെ നോഡല്‍ ഓഫിസിനെയാണ് ആശ്രയിച്ചിരുന്നത്.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന കഴിവുള്ള 37നും 45നും ഇടയില്‍ പ്രായമുള്ള നൂറോളം സൈനികരാണ് ഓരോ മാസവും വിരമിക്കുന്നത്.
ഇവരുടെ കഴിവ് ഉപയോഗപ്പെടുത്താന്‍ പരമാവധി സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
തീര്‍ഥാടകര്‍ക്ക് ചൂടില്‍ ആശ്വാസമേകാന്‍ സോളാര്‍ കുട
അബ്ദുസലാം കൂടരഞ്ഞി
മക്ക: കടുത്ത ചൂടില്‍ നിന്ന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ആശ്വാസമേകാന്‍ വിവിധ സൗകര്യങ്ങളോടെയുള്ള സോളാര്‍ കുടയും. സൂര്യോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കുടയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കഫ്‌യ എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ തണല്‍ മാത്രമല്ല , ചെറിയ ശീതീകരണ ഫാനും സജ്ജീകരിച്ചിട്ടുണ്ട്. വഴികാട്ടിയായി ഗതി നിയന്ത്രണ സംവിധാനമായ നാവിഗേഷന്‍ സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകരുടെ മൊബൈല്‍ ഫോണും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനായി യു.എസ്.ബി ചാര്‍ജര്‍ ഔട്ട്‌ലെറ്റും ഉണ്ടാകും.
സ്മാര്‍ട്ട് കുടയുടെ സഹ സ്ഥാപകയായ മനല്‍ ദാന്ദിസാണ് ഈ കുടയുടെ പിന്നിലും. സഊദി അറേബ്യയിലെ സയന്റിസ്റ്റ് കൂടിയായ കമാല്‍ ബദാവിയുടെ ആശയമാണ് എല്ലാം ഒത്തിണങ്ങിയ ഈ സ്മാര്‍ട്ട് കുടയ്ക്കുപിന്നില്‍. കുട്ടിക്കാലത്ത് മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് സഹായമേകാന്‍ പോയ വേളയിലാണ് ഈ ആശയം ഇദ്ദേഹത്തിന്റെ മനസില്‍ ഉടലെടുത്തത്. പിന്നീട് ഒരു ഫലസ്തീന്‍ സഹചാരിയുമായി ചേര്‍ന്ന് ഇതിന് രൂപംനല്‍കുകയായിരുന്നു. ഇപ്പോള്‍ മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്കായാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും ലോകത്താകമാനം ഇതിന്റെ ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."