തൃക്കാക്കര തോൽവിയിൽ സി.പി.എമ്മിനെ വിമർശിച്ച് സി.പി.ഐ
തിരുവനന്തപുരം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം ഗൗരവമായി ചർച്ച ചെയ്യണമെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. ഒരു ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു തൃക്കാക്കരയിൽ കണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ തെരഞ്ഞെടുപ്പു പ്രചാരണം സംഘടിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. മണ്ഡലത്തിലെ സി.പി.ഐ നേതാക്കളും പ്രവർത്തകരും നോക്കുകുത്തികളായിരുന്നു. ചില സി.പി.എം നേതാക്കളുടെ പ്രചരണരീതി ഇടതു മുന്നണിക്കു ചേർന്നതായിരുന്നില്ല. സി.പി.എം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കെ.എസ് അരുൺകുമാറിനായി ചുവരെഴുത്ത് ആരംഭിച്ചു. എന്നാൽ, പിന്നീടു മറ്റൊരു സ്ഥാനാർഥിയെയാണ് സി.പി.എം തീരുമാനിച്ചത്. ഇതു തുടക്കത്തിൽ തന്നെ തിരിച്ചടിയായി. ജോ ജോസഫ് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാനാർഥിയാണെന്ന പ്രതിപക്ഷ പ്രചാരണവും ദോഷം ചെയ്തുവെന്നും സി.പി.ഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."