HOME
DETAILS
MAL
പ്രവാസികള്‍ക്ക് ആശ്വാസം; കൊവിഷീല്‍ഡും അസ്ട്രസെനികയും ഒന്നുതന്നെയെന്ന് സഊദി
backup
June 06 2021 | 18:06 PM
റിയാദ്: കൊവിഷീല്‍ഡും അസ്ട്രസെനികയും ഒന്നുതന്നെയെന്ന് സഊദി അറേബ്യ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മലയാളികളുടെ ഏറെ നാളത്തെ ആശങ്കയാണ് പരിഹരിക്കപ്പെടുന്നത്. നേരത്തെ ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് രണ്ടും ഒരേ വാക്സിന് തന്നെയാണെന്ന് സഊദിയെ അറിയിച്ചതായും ആശങ്കപ്പെടേണ്ടതില്ലെന്നും എംബസി അറിയിച്ചിരുന്നതാണ്. എങ്കിലും ഔദ്യോഗിക അറിയിപ്പില്ലാതിരുന്നതിനാല് ആശങ്ക തുടരുകയായിരുന്നു. ഇപ്പോഴാണ് രണ്ടു പേരുകളിലും അറിയപ്പെടുന്ന വാക്സിന് ഒന്നുതന്നെയാണെന്ന് സഊദി അറേബ്യ ഔദ്യോഗികമായി അംഗീകരിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നത്.ഒരേ വാക്സിന് ആണെങ്കിലും പേരിലെ വ്യത്യാസം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് തന്നെയാണ് സഊദിയിലും വിതരണം ചെയ്യുന്നത്. പക്ഷെ, സഊദിയില്‍ ഇത് ഓക്സ്ഫോഡ് അസ്ട്രസെനിക എന്ന പേരിലാണ് പേരിലാണ് അറിയപ്പെടുന്നത്. ഇതിനാണ് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."