വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂരില്‍ പട്ടാപകല്‍ കവര്‍ച്ച നടത്തിയ എട്ടംഗ സംഘത്തിലെ നാലുപേരെ പൊലിസ് പിടികൂടി. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ മുപ്പത്തടം സ്വദേശിയുടേതാണ് ഈ കാര്‍.
സംഭവങ്ങള്‍ ആസൂത്രണം ചെയ്ത പെരുമ്പാവൂര്‍ സ്വദേശിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം, കണ്ണൂര്‍ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികള്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്. ഇവരില്‍ ചിലര്‍ നേരത്തെ പണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന തടിയിന്റവിട നസീറിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തതിന് പൊലിസ് പിടികൂടിയിരുന്നു.
ശനിയാഴ്ച്ച രാത്രിയില്‍ തന്നെ ഇന്നോവ കാര്‍ കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടില്ല. കൃത്യത്തിന് ഉപയോഗിച്ച മറ്റൊരു കാര്‍ കണ്ടെത്താനുണ്ട്. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ മുടിക്കല്‍ പെരിയാറിന് സമീപം രജിസ്ട്രേഡ് സിറ്റിക്കര്‍ പതിച്ച ഇന്നോവ കാറില്‍ എട്ടംഗ സംഘം തമ്പടിപ്പിരുന്നു. എന്നാല്‍ സംഘത്തില്‍ 10 പേരുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പ്രതികളെ പൊലിസ് വിവിധ രഹസ്യ കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്തുവരികയാണ്. സിദ്ദിഖിന്റെ ഭാര്യാ ബന്ധുവും പിടികിട്ടാനുള്ള പ്രതികളില്‍ ഒരാളാണെന്നാണ് സൂചന.
ഇയാളാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലിസ് നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ധീഖിന്റെ വീട്ടില്‍ എട്ടംഗം സംഘം വിജിലന്‍സ് ചമഞ്ഞ് മോഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."