HOME
DETAILS

യൂട്യൂബ് ഉപയോക്താവാണോ? ഇമെയില്‍ ഓപ്പണാക്കും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

  
backup
April 24 2023 | 13:04 PM

youtube-user-note-these-things-before-opening-the-email

യൂട്യൂബ് ഉപയോക്താവാണോ? ഇമെയില്‍ ഓപ്പണാക്കും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പല ആവശ്യങ്ങള്‍ക്കായി യൂട്യൂബ് ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇത്തരം യൂട്യൂബ് വഴി പലതരത്തിലുള്ള തട്ടിപ്പിനും ഇരയാകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈബര്‍ അറ്റാക്കുകള്‍ നിരന്തരം പലരീതിയിലും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഓരോ തട്ടിപ്പുകളെകുറിച്ചും ഉപഭോക്താക്കള്‍ക്ക് കമ്പനികളും അധികൃതരും മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലരും അതൊന്നും ശ്രദ്ധിക്കാറില്ല. 

യൂട്യൂബിന്റെ പേരിലുള്ള ഇമെയില്‍ വഴി ഫിഷിംഗ് തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കമ്പനി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

[email protected] എന്ന ഐഡിയില്‍ നിന്ന് ആളുകള്‍ക്ക് സ്‌കാം ഇമെയിലുകള്‍ ലഭിക്കുന്നുണ്ടെന്ന് യുട്യൂബ് സ്ഥിരീകരിച്ചു. ഇത് ഒരു ഫിഷിംഗ് ആക്രമണമാണ്. യുട്യൂബ് ഈ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടാതെ ഫിഷിംഗ് അറ്റാക്ക് വഴി തട്ടിപ്പ് നടത്തുന്നത് തടയാന്‍ ചില സുരക്ഷാ മുന്‍കരുതലുകളും യുട്യൂബ് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

ഒരു ഔദ്യോഗിക ചാനലില്‍ നിന്നോ അല്ലെങ്കില്‍ പ്രശസ്തമായ ഏതെങ്കിലും കമ്പനിയില്‍ നിന്നോ എന്ന് അവകാശപ്പെടുന്ന വ്യാജ ഇമെയില്‍ അയയ്ക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള ഫിഷിംഗ് ആക്രമണം ആരംഭിക്കുന്നത്. ആക്രമണകാരിയ്ക്ക് പണം മോഷ്ടിക്കുന്നതിനോ വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യുന്നതിനോ സഹായിക്കുന്ന പാസ്‌വേഡുകള്‍ പോലുള്ള രഹസ്യ സ്വഭാവമുള്ള ഡാറ്റ മോഷ്ടിക്കുക തുടങ്ങിയവയൊക്കെയാണ് ഫിഷിംഗിന്റെ പ്രധാന ഉദ്ദേശം.

ഈ ഇമെയിലുകള്‍ അയയ്ക്കാന്‍ തട്ടിപ്പുകാര്‍ അത്യാധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ കെണിയില്‍ വീഴാതിരിക്കാന്‍ ഉള്ളടക്കത്തെക്കുറിച്ചും മെയില്‍ അയച്ചയാളെക്കുറിച്ചും ശ്രദ്ധ പുലര്‍ത്തണമെന്ന് യുട്യൂബ് പറയുന്നു.

മെയില്‍ അയയ്ക്കുന്നവ യഥാര്‍ത്ഥത്തില്‍ ഉള്ള ആളായിരിക്കും. പക്ഷേ ഐഡി അത് ഒരു തട്ടിപ്പ് ഇമെയിലാണെന്ന് വ്യക്തമായി തെളിയിക്കും. ഉദാഹരണത്തിന്, gmail.com ഉള്ള ഒരു ഐഡിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ഇമെയില്‍ ലഭിക്കും, എന്നാല്‍ ഐഡിയുടെ മുന്‍ഭാഗത്ത് അക്ഷരത്തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക, ഉണ്ടെങ്കില്‍ അതൊരു തട്ടിപ്പ് ഇമെയില്‍ ആണെന്നുറപ്പിക്കാം.

ഇമെയിലില്‍ നല്‍കിയിരിക്കുന്ന ഉള്ളടക്കത്തിന് സാധാരണയായി ഒരു ലിങ്കോ അറ്റാച്ച്‌മെന്റോ ഉണ്ടാകും, അതില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെട്ടേക്കാം. അയച്ചയാളുടെ പേരും ഇമെയില്‍ ഐഡിയും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ മൗസ് കഴ്‌സര്‍ അറ്റാച്ച് ചെയ്ത ലിങ്കിലേക്ക് കൊണ്ടുപോകുക, അപ്പോള്‍ നിങ്ങള്‍ക്ക് ശരിയായ URL ആണോ കാണിക്കുന്നത് എന്നറിയാനാകും.ഒരിക്കലും പാസ്‌വേഡുകളോ യുട്യൂബ് വിശദാംശങ്ങളോ ഇമെയില്‍ വഴി ആരുമായും പങ്കിടരുത്.

നിങ്ങളുടെ യുട്യൂബ് അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ടുഫാക്ടര്‍ സ്ഥിരീകരണം പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ്. അത് പ്രവര്‍ത്തനക്ഷമം ആണെങ്കില്‍ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും മാത്രമല്ല, പേജിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടക്കാന്‍ ഒരു OTPയും ആവശ്യമാണ്. ഇത് നിങ്ങളുടെ അക്കൗണ്ടിനെ കൂടുതല്‍ സുരക്ഷിതമാക്കും എന്ന് യുട്യൂബ് ഉറപ്പ് നല്‍കുന്നു.

YouTube user? Note these things before opening the email



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  42 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago