HOME
DETAILS
MAL
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു പറയാന്‍ കോടിയേരിക്ക് അവകാശമില്ല: കുമ്മനം
backup
August 21 2016 | 23:08 PM
കോഴിക്കോട്: സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നുപറയാന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്ത് അവകാശമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ക്ഷേത്രത്തില്‍ ആരാധന എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടി സെക്രട്ടറിയാണോ തീരുമാനിക്കുന്നത്.
ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ ഭക്തജനങ്ങളാണ് തീരുമാനിക്കേണ്ടത്. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കുമ്മനം.
സംഘാടക സമിതി ഓഫിസ് ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എം.എല്‍.എ, പി. എസ് ശ്രീധരന്‍പിള്ള, സി. കെ പത്മനാഭന്, കെ. സുരേന്ദ്രന്, എം. ടി രമേശ്, സി.കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."