HOME
DETAILS

ഫയലുകളിലെ കുരുക്കഴിക്കും

  
backup
June 11 2022 | 07:06 AM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് തലം വരെ കുടുങ്ങിക്കിടക്കുന്ന ലക്ഷത്തിലധികം വരുന്ന ഫയലുകൾ തീർപ്പാക്കാൻ നേരിട്ടിറങ്ങി മുഖ്യമന്ത്രി. കുടുങ്ങിക്കിടക്കുന്ന ഫയലുകളെ കുറിച്ച് സുപ്രഭാതം വാർത്ത നൽകിയിരുന്നു.


ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകുന്ന ഉത്തരവ് ഈ മാസം നാലിന് ഉദ്യോഗസ്ഥ- ഭരണ പരിഷ്‌കരണ വകുപ്പ് പുറത്തിറക്കി. 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് നടപ്പാക്കുക. എല്ലാവകുപ്പുകൾക്കും 17 ഇന മാർഗ നിർദേശങ്ങളും എട്ടിന ആക്ഷൻ പ്ലാനും തയാറാക്കി നൽകി.
ഫയൽ തീർപ്പാക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ വ്യാപകമായ വീഴ്ചയാണ് സംഭവിക്കുന്നതെന്ന കടുത്ത വിമർശനവും ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതലകൾ പൂർണമായും വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വകുപ്പു മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫിസുകളിലേയും ഫയലുകൾ തീർപ്പാക്കാൻ അതത് വകുപ്പ് മന്ത്രിമാർ നേതൃത്വം നൽകണം.
ഉദ്യോഗസ്ഥതലത്തിലെ പൊതു മേൽനോട്ടത്തിനും സെക്രട്ടേറിയറ്റിൽ നിലവിലുള്ള ഇഓഫിസ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനും ചീഫ് സെക്രട്ടറിക്ക് ചുമതല നൽകി. ജീവനക്കാരുടേയും സർവിസ് സംഘടനകളുടേയും പൂർണസഹകരണം ഉറപ്പു വരുത്താനുള്ള ചുമതലയും ചീഫ് സെക്രട്ടറിക്കാണ്. ഫയൽ തീർപ്പാക്കുമ്പോഴുണ്ടാവുന്ന തടസങ്ങൾ ലഘൂകരിക്കുന്നതിന് അതതു വകുപ്പ് സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് കൈമാറി മന്ത്രിസഭയ്ക്ക് സമർപ്പിക്കാനും നിർദേശമുണ്ട്. ഓരോ മാസവും ഫയൽ തീർപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
സെപ്റ്റംബർ 30 നകം ഫയലുകൾ മുഴുവൻ തീർപ്പാക്കി ഒക്ടോബർ പത്തിനകം എല്ലാ വകുപ്പുകളും ഇതിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുന്നുണ്ട്. എല്ലാ വകുപ്പുകളുടേയും ഏകോപന ചുമതല ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിനായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.


ജൂൺ 15 ന് എല്ലാ സർക്കാർ ഉദ്യോഗസ്ഥരേയും ഓൺലൈനായി അഭിസംബോധന ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഫയൽ തീർപ്പാക്കൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
പൊതുഭരണം, റവന്യൂ, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പിൽ 11,415 ഫയലുകളാണ് കുരുങ്ങിക്കിടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago