മൊബൈല്‍, ഇന്റര്‍നെറ്റ് അമിത ഉപയോഗം; സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത് 28 കുരുന്നു ജീവനുകള്‍
മൊബൈല്‍, ഇന്റര്‍നെറ്റ് അമിത ഉപയോഗം
മലപ്പുറം: സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 28 കുട്ടികള്‍. മൊബൈലും ഇന്റര്‍നെറ്റും മൂലം ലഹരിക്കച്ചവടം, ലൈംഗിക ചൂഷണം തുടങ്ങി നിയവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒമ്പത് കുട്ടികളെ കുറ്റാരോപിതരായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് കുട്ടികള്‍ക്കെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പത്ത് മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികളില്‍ 83 ശതമാനം പേരും സ്മാര്‍ട്ട് ഫോണുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരാണ്. ഡിജിറ്റല്‍ അടിമകളായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ലഹരി വിമോചന കേന്ദ്രങ്ങളും വിഭാവനം ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനുമാണിത്.
2022-23 പ്ലാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആറ് ഡീഅഡിക്ഷന്‍ സെന്ററുകള്‍
തിരുവനന്തപുരം,കൊല്ലം,എറണാകുളം,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ സിറ്റി പൊലിസ് കേന്ദ്രങ്ങളിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
സൈബര്‍ കേസുകളുടെ എണ്ണവും കൂടുന്നു
മലപ്പുറം: സംസ്ഥാനത്ത് സൈബര്‍ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന. കൊവിഡ് മുതലാണ് കേസുകളുടെ എണ്ണം വര്‍ധിച്ച് തുടങ്ങിയത്. 2019ല്‍ സംസ്ഥാനത്ത് ആകെ 307 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍ 2020 കേസുകളുടെ എണ്ണം 426 ആയി ഉയര്‍ന്നു. 2021 ല്‍ 626 ആയും കഴിഞ്ഞ വര്‍ഷം 815 കേസുകളുമായി. ഈ വര്‍ഷം ഫെബ്രുവരി വരെ മാത്രം 268 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."