ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് ജൂലൈ ആറുവരെ നീട്ടി
ദുബൈ: കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ജൂലൈ ആറുവരെ നീട്ടി യു.എ.ഇ. യു.എ.ഇ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇതിനുപുറമെ, 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാരെയും യു.എ.ഇയിലേക്കു കടക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞമാസം 25ന് ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വിസുകള്‍ക്ക് ജൂണ്‍ 30 വരെ യു.എ.ഇ വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, യു.എ.ഇ സ്വദേശികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ യു.എ.ഇയില്‍ എത്തുമ്പോള്‍ ആര്.ടി-പി.സി.ആര് ടെസ്റ്റ് നടത്തി 10 ദിവസം ക്വാറന്റൈനില്‍ കഴിയണം.
വിമാനയാത്ര നിര്‍ത്തിവച്ചതായി അറിയിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിനല്‍കുമെന്ന് അറിയിച്ചു.
യു.എ.ഇയെ കൂടാതെ 40 രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങള്‍ യാത്രാവിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് വിദേശകാര്യ മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."