HOME
DETAILS
MAL
സുരേന്ദ്രനെതിരായ കോഴക്കേസ്: റിപ്പോര്‍ട്ട് തേടി മീണ
backup
June 09 2021 | 02:06 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കൈക്കൂലി സംബന്ധിച്ച പരാതിയില്‍ സംസ്ഥാന പൊലിസ് മേധാവിയില്‍ നിന്നും ജില്ലാ കലക്ടറില്‍ നിന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി തീരുമാനിക്കും. കോടതിയിലെ കേസില്‍ കമ്മിഷന്റെ അഭിപ്രായമായി സത്യവാങ്മൂലം സമര്‍പ്പിക്കും. കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത കേസുകളില്‍ ആരോപണ വിധേയനുള്‍പ്പെടെ നോട്ടിസ് നല്കി വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കൈക്കൂലി തെളിഞ്ഞാല്‍ ആറ്വര്‍ഷം വരെ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താമെന്നും ടിക്കാറാം മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."