അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ റിമാന്‍ഡില്‍
ആര്‍ഷോയ്ക്ക് ജയില്‍ പരിസരത്ത് സ്വീകരണം
കൊച്ചി: അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ റിമാന്‍ഡില്‍. ആര്‍ഷോയോ പിടികൂടാത്തതില്‍ പ്രതിഷേധം നിലനല്‍ക്കെയാണ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയത്. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലിസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും പൊലിസ് ആര്‍ഷോയെ പിടികൂടിയിരുന്നില്ല. പൊലിസിന് കണ്ടെത്താന്‍ കഴിയാക്ക പ്രതി മലപ്പുറത്തെ എസ്.എഫ്.ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു.
കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പി.എം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.
സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ ആര്‍ഷോ പിടികിട്ടാപ്പുള്ളിയാണ്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. തുടര്‍ന്ന് ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.
അതേസസമയം, റിമാന്‍ഡിലായ ആര്‍ഷോയെ ജയിലിലെത്തിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജയില്‍ പരിസരത്തുവച്ചാണ് ആര്‍ഷോയ്ക്ക് സ്വീകരണമൊരുക്കിയത്. ഈ സംഭവവും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."