HOME
DETAILS

കുട്ടികളുടെ ഫോണ്‍ അഡിക്ഷന്‍ ഒഴിവാക്കണോ…

  
backup
April 28 2023 | 09:04 AM

creative-ways-to-break-your-childs-smartphone-addiction

കുട്ടികളുടെ ഫോണ്‍ അഡിക്ഷന്‍ ഒഴിവാക്കണോ…

കുട്ടികളുടെ ഫോണ്‍ അഡിക്ഷന്‍ ഇന്ന് രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ കുട്ടികളെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും അകറ്റി നിര്‍ത്തുക അത്ര എളുപ്പമുള്ള കാര്യവുമല്ല. പ്രത്യേകിച്ചും പഠനത്തിന്റെ ഭാഗമയി അവ മാറിയ ഈ കാലഘട്ടത്തില്‍. സാങ്കേതികമായ ഈ മികവ് പഠനത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തുണ്ട് എന്നതു തീര്‍ച്ചയാണ്. എന്നാല്‍ കുട്ടികളില്‍ മൊബൈല്‍ അഡിക്ഷന്‍ ഉണ്ടാകുന്നതും ഇതു വ്യക്തിത്വത്തെ സ്വാധീനിക്കുന്നതും തള്ളിക്കളയാനാവാത്ത സത്യമാണ്. ചില മോശം ശീലങ്ങള്‍ വികസിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വളരെയധികമാണ്.

കൗമാരക്കാര്‍ ദിവസം ഒമ്പത് മണിക്കൂര്‍ ഫോണിനു മുന്നില്‍ ചെലവഴിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 8-12 വയസ്സുവരെയുള്ള കുട്ടികള്‍ ആറു മണിക്കൂറും. ഇതില്‍ കൂടുതലാണ് പലപ്പോഴും കാര്യങ്ങള്‍., ബിഹേവിയറല്‍ പ്രോബ്ലംസ്, അഡിക്ഷന്‍, ഡിപ്രഷന്‍, ഉറക്കത്തിന്റെ പ്രശ്‌നങ്ങള്‍, തടി, സാമൂഹികാവബോധമില്ലായ്മ, അശ്രദ്ധ തുടങ്ങി ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ഈ സാഹചര്യത്തില്‍ കുട്ടികളിലെ സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ കുറയ്ക്കാന്‍ വിദഗ്ധര്‍ നല്‍കുന്ന ചില നിര്‍ദേശങ്ങളിതാ.

വായനാശീലം വളര്‍ത്തിയെടുക്കുക
ഇതിനായി മാതാപിതാക്കളുടെ മേല്‍നോട്ടം ആവശ്യമാണ്. ആകാംക്ഷ ജനിപ്പിക്കുന്നതായ ചെറിയ കഥകളിലൂടെ അവരെ വായനയുടെ സുഖം അനുഭവിപ്പിക്കുക. തുടര്‍ച്ചയായി ചെയ്യിക്കുന്നതിലൂടെ വായനയൊരു ശീലമായി വളര്‍ത്തിയെടുക്കാനാവും.

കുട്ടികളുടെ ഫോണ്‍ അഡിക്ഷന്‍ ഒഴിവാക്കണോ…

കായികമായ കളികളില്‍ ഏര്‍പെടുക
മടുപ്പ് തോന്നുന്നു എന്ന കാരണം പറഞ്ഞാണ് മൊബൈല്‍ ഗെയിമുകളിലേക്ക് കുട്ടികള്‍ അടുക്കുന്നത്. പതിയെ അതൊരു അഡിക്ഷനായി മാറുന്നു. മൊബൈലിലല്ലാതെ കളിക്കാനുള്ള അവസരം ഒരുക്കുക. ഉച്ചനേരത്ത് ഇന്‍ഡോര്‍ ഗെയിമുകളും വൈകുന്നേരങ്ങളില്‍ ഔട്ട്‌ഡോര്‍ ഗെയിമും കളിക്കാനുള്ള സാഹചര്യം ഒരുക്കുക. ഇത് അവരെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ അവര്‍ക്കൊപ്പം മാതാപിതാക്കള്‍ കളിക്കുന്നത് ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.

കാര്യസാധ്യത്തിനായുള്ള മീഡിയ ആക്കാതിരിക്കുക
കുട്ടികളെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനായി ഫോണ്‍ തരാം എന്ന് പറയുന്നവരുണ്ടാവും. പഠിച്ചാല്‍, ഹോം വര്‍ക്ക് ചെയ്താല്‍ തുടങ്ങി ചില്ലറ സഹായങ്ങള്‍ക്ക് വരെ ഫോണ്‍ തരാമെന്ന് പറഞ്ഞു കളയും ചിലര്‍. ഒരിക്കലും ഈ രീതി സ്വീകരിക്കുന്നത്.

കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുക
തിരക്കു പിടിച്ച ലോകമാണിത്. അതിനിടയില്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ നാം സമയം കണ്ടെത്തണം.

മൊബൈല്‍ ഉപയോഗത്തിന് കൃത്യമായ സമയം
കൂടാതെ മൊബൈല്‍ ഉപയോഗത്തിന് കൃത്യമായ സമയം നല്‍കുക. അതില്‍ തന്നെ പഠനാവശ്യം, വിനോദം എന്നിവയ്ക്കു കൃത്യമായ സമയം നിശ്ചയിക്കുക. എത്ര വാശി പിടിച്ചാലും അതില്‍ കൂടുതല്‍ നല്‍കരുത്.

കുട്ടികള്‍ ഫോണില്‍ എന്തു കാണുന്നു എന്നതും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago