മെസിയെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട താരത്തെ പൊക്കാന്‍ പി.എസ്.ജി; റിപ്പോര്‍ട്ട്
മെസിയെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട താരത്തെ പൊക്കാന്‍ പി.എസ്.ജി; റിപ്പോര്‍ട്ട്
psg try to sign harry kane reports
ലോകകപ്പ് സ്വന്തമാക്കി തന്റെ കരിയറിലെ മേജര്‍ കിരീടങ്ങളെല്ലാം തികച്ച് ഫുട്‌ബോള്‍ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് ലയണല്‍ മെസി.
ലോകകപ്പ് നേടിയ ശേഷം പി.എസ്.ജിക്കായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുക എന്നതാണ് മെസിയുടെ പ്രധാന ലക്ഷ്യം എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത്തവണയും ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചിരുന്നില്ല.
ഇതോടെ മെസിക്കും മറ്റ് പ്ലെയേഴ്‌സിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
വരുന്ന ജൂണില്‍ മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുകയാണ് ശേഷം പാരിസ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ താരം ഫ്രീ ഏജന്റായി മാറും.പി.എസ്.ജി വിട്ടാല്‍ താരത്തെ സ്വന്തമാക്കാനായി ഇന്റര്‍ മിയാമി, ഇന്റര്‍ മിലാന്‍,
അല്‍ ഹിലാല്‍, ബാഴ്‌സലോണ മുതലായ ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാലിപ്പോള്‍ മെസിയെ പി.എസ്.ജിയില്‍ പിടിച്ചുനിര്‍ത്താനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട സൂപ്പര്‍താരത്തെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് ക്ലബ്ബ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുയാണ്.
മാധ്യമപ്രവര്‍ത്തകനായ ആല്‍ഫ്രെഡോ മാര്‍ട്ടിനെസാണ് മെസിയെ പിടിച്ചുനിര്‍ത്താനായി ഹാരികെയ്‌നെ സൈന്‍ ചെയ്യാന്‍ പി.എസ്.ജി ശ്രമിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഹാരികെയ്ന്‍ ക്ലബ്ബിലെത്തിയാല്‍ മെസി പി.എസ്.ജിയില്‍ തന്നെ തുടരുമെന്നാണ് ആല്‍ഫ്രെഡ് അഭിപ്രായപ്പെടുന്നത്.ഹാരി കെയ്‌നും വരുന്ന സമ്മറില്‍ ലണ്ടന്‍ ക്ലബ്ബായ ടോട്ടന്‍ഹാം വിട്ട് മറ്റു ക്ലബ്ബില്‍ ചേക്കേറാന്‍ തയ്യാറെടുക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കരിയറില്‍ കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കാനായിട്ടാണ് കെയ്ന്‍ ടോട്ടന്‍ഹാം വിടാന്‍ തയ്യാറെടുക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൂടാതെ ബയേണ്‍ മ്യൂണിക്കും കെയ്‌നെ സ്വന്തമാക്കാനായി രംഗത്തുണ്ട്.
അതേസമയം മെസി പി.എസ്.ജിയില്‍ സന്തുഷ്ടനാണ് എന്ന് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി സ്‌കൈ സ്‌പോര്‍ട്ട്‌സിനോട് അഭിപ്രായപ്പെട്ടിരുന്നു.
' മെസി പി.എസ്.ജിയില്‍ വളരെ സന്തോഷവാനാണ്, അത് അദേഹം ദേശീയ ടീമില്‍ കളിക്കുന്ന രീതി കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാക്കാം. ഒരു പ്ലെയര്‍ ക്ലബ്ബില്‍ സന്തോഷവാനല്ലെങ്കില്‍ അയാള്‍ക്ക് ദേശീയ ടീമില്‍ നന്നായി കളിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ക്കായി ഈ സീസണില്‍ അദേഹം നന്നായി കളിച്ചിരുന്നു. ക്ലബ്ബിനും ദേശീയ ടീമിനുമായി നിരവധി ഗോളുകളും അസിസ്റ്റുകളും മെസി സ്വന്തമാക്കി. മെസി ഞങ്ങള്‍ക്കൊപ്പം തുടരണമെന്ന് തന്നെയാണ് ക്ലബ്ബിന്റെ ആഗ്രഹം.
നിലവില്‍ 32 മത്സരങ്ങളില്‍ നിന്നും 24 വിജയങ്ങളുമായി 75 പോയിന്റോടെ ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
Content Highlights: psg try to sign harry kane reports
മെസിയെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട താരത്തെ പൊക്കാന്‍ പി.എസ്.ജി; റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."