HOME
DETAILS
MAL
പ്രധാനമന്ത്രി മോദി ഈ മാസം യു.എ.ഇ സന്ദര്‍ശിച്ചേക്കും
backup
June 13 2022 | 08:06 AM
അഷറഫ് ചേരാപുരം
ദുബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യു.എ.ഇ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാകും മോദി യു.എ.ഇയിലെത്തുക. ജൂണ്‍ 26 മുതല്‍ 28 വരെ ബവേറിയന്‍ ആല്‍പ്സിലെ ഷിലോസ് എല്‍മാവുവിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരേ മേഖലയില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ മോദിയുടെ സന്ദര്‍ശനം പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."