കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഇ.പി ജയരാജനെതിരെ പരാതി
തിരുവനന്തപുരം: ഇ.പി ജയരാജന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.
വിമാനത്തില്‍ യാത്ര ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സിന് മജീദ്, നവീന്‍ കുമാര്‍ എന്നിവരെ ഇ.പി. ജയരാജന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ജയരാജന് പിടിച്ചുതള്ളിയതിനെത്തുടര്ന്ന് ഫര്സിന് മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ വിമാനത്തിന്റെ സീറ്റിലേക്കും തുടര്‍ന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീണു. ഇവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."