HOME
DETAILS
MAL
കലിഫോര്‍ണിയ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപ നിലയിലേക്ക്
backup
April 30 2023 | 17:04 PM
കലിഫോര്‍ണിയ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപ നിലയിലേക്ക്
കലിഫോര്‍ണിയ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപ നിലയിലേക്ക് എത്തുന്നു. സംസ്ഥാനത്തു ഉടനീളം ഈയാഴ്ച ചൂട് കൂടിയിട്ടുണ്ട്. ശനിയാഴ്ച്ച ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. പ്രധാനമായും സെന്‍ട്രല്‍ വാലിയില്‍ കൂടുതല്‍ മഞ്ഞുരുകുകയും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും. യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു. ചിലയിടത്തു 90 ഡിഗ്രി ഫാറന്ഹെയിറ്റ് വരെ ഉയരും.' ശൈത്യകാലത്തു കലിഫോര്‍ണിയയുടെ മലനിരകളില്‍ കുമിഞ്ഞുകൂടിയ മഞ്ഞു ഉരുകി തുടങ്ങി. ഉഷ്ണക്കാറ്റ് കൂടി വരുമ്പോള്‍ പ്രളയം ഉണ്ടാവുമെന്ന ഭീതി പരന്നിട്ടുണ്ട്. സംസ്ഥാനത്തെ വനമേഖല പ്രളയത്തിന്റെ പിടിയിലാവുമെന്ന് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."