കേരളത്തില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്; ഡി.വൈ.എഫ്.ഐ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് ഇ.പി ജയരാജന്
തിരുവനന്തപുരം: കോണ്‍ഗ്രസിന് തൃക്കാക്കര വിജയത്തിന്റെ അഹങ്കരമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കഴിഞ്ഞ ദിവസം വിമാനത്തിലുണ്ടായത് മുഖ്യമന്ത്രിക്കെതിരായ ആസൂത്രിത നീക്കമാണെന്നാവര്ത്തിച്ച ജയരാജന്.
വിമാനത്തില്‍ കയറിയ ഒരാള്‍ 19 കേസിലെ പ്രതിയാണ്. മറ്റ് രണ്ട് പേര്‍ക്കും കേസുണ്ട്. മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ഇവരെ കോണ്‍ഗ്രസ് പറഞ്ഞ് വിട്ടതാണെന്നും ഈ അക്രമങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ജയരാജന് പറഞ്ഞു.
കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ കൂട്ടുകെട്ടുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ആര്.എസ്.എസും തമ്മിലാണ് കൂട്ടുകെട്ടെന്നും ജയരാജന് പറഞ്ഞു. ഡി.വൈ.എഫ്.ഐ നടത്തിയ അക്രമങ്ങളെ ജയരാജന് തള്ളിപ്പറഞ്ഞു.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും, കെ.പി.സി.സി ഓഫിസ് അക്രമിച്ചതിനും ന്യായീകരണമില്ലെന്നും പ്രതിപക്ഷനേതാവിന് വീട്ടില്‍ കയറാന്‍ പാടില്ലായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."