നാളെയും മറ്റന്നാളും ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം
തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവായി.
ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദനീയമല്ല. ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്താം. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് തുറക്കാം (രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ)
1. മൊബൈല്‍ റിപ്പയറിങ് കടകള്‍
2. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ 3.
3. വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ)
4. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍
5. സ്റ്റേഷനറി, ജുവലറി, പാദരക്ഷകളുടെ ഷോറൂം,പുസ്തകക്കടകള്‍, തുണിക്കടകള്‍, ഒപ്ടിക്കല്‍സ്, സ്ത്രീകള്‍ക്ക് ശുചീകരണത്തിനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍
6. വാഹനഷോറൂമുകള്‍: മെയിന്റനന്‍സ് വര്‍ക്കുകള്‍ക്കു മാത്രമായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ.
നാളെയും മറ്റന്നാളും
1. പലചരക്ക്, മീന്‍, മാംസം, പച്ചക്കറി കടകള്‍
2. ഹോട്ടലുകള്‍ (ഹോം ഡെലിവറി മാത്രം)
3. ടെലികോം,ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍.
യാത്രാനുമതി
1. ദീര്‍ഘദൂരബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ ഇവിടങ്ങളിലേക്ക് യാത്രക്കാരെ യാത്രാരേഖകളുമായി അനുവദിക്കും. കാബുകള്‍ക്കും ടാക്സികള്‍ക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐ.ടി കമ്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനേഷന് പോകുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."