HOME
DETAILS

സുരേന്ദ്രനെതിരേയുള്ള ആരോപണങ്ങള്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി; തല്‍ക്കാലം നടപടിയില്ല

  
backup
June 11 2021 | 02:06 AM

876524354-2


ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പിയെ ഉലച്ച തെരഞ്ഞെടുപ്പു തോല്‍വിയിലും കുഴല്‍പ്പണ, കോഴ ആരോപണത്തിലും അതൃപ്തി അറിയിച്ച കേന്ദ്രനേതൃത്വം പക്ഷെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേ തല്‍ക്കാലം നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടില്‍. പ്രതിസന്ധി സമയത്ത് നേതാക്കള്‍ക്കെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുകയും തളരുകയും ചെയ്യുമെന്നു തിരിച്ചറിഞ്ഞ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് കെ.സുരേന്ദ്രന് തല്‍ക്കാലം അനുഗ്രഹമായിരിക്കുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കെ.സുരേന്ദ്രന്‍ എന്നിവരാണ് ഇന്നലെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ടത്. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ നദ്ദ നിര്‍ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിലും വിവാദങ്ങളിലും അദ്ദേഹം അതൃപ്തി അറിയിച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ച കേന്ദ്രനേതൃത്വം ഇപ്പോഴത്തെ സാഹചര്യത്തില്‍ അച്ചടക്ക നടപടിയോ നേതൃമാറ്റമോ ഉണ്ടായാല്‍ അതു ആത്മഹത്യാപരമായിരിക്കുമെന്ന നിഗമനത്തിലാണ് എത്തിയത്. നേതൃത്വത്തിന്റെ പക്വതകുറവും ഏകാധിപത്യ നിലപാടുമാണ് തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം.


കുഴല്‍പ്പണക്കേസ്, സി.കെ ജാനുവിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ കോഴ നല്‍കിയ വിവാദം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, തെരഞ്ഞെടുപ്പ് തിരിച്ചടി എന്നിവയില്‍ സുരേന്ദ്രന്‍ വിശദീകരണം നല്‍കി. ഇതുസംബന്ധിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ടും കേന്ദ്രനേതൃത്വം പരിഗണിച്ചു. ഗ്രൂപ്പ് പോരാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും നദ്ദ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലുള്ള സുരേന്ദ്രന്‍ ഇന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കാണുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago