HOME
DETAILS
MAL
വയനാട്ടില്‍ അജ്ഞാതരുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു
backup
June 11 2021 | 03:06 AM
പനമരം: പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാതരുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ഇന്നലെ രാത്രി കൊല്ലപ്പെട്ട കേശവന് മാസ്റ്ററുടെ ഭാര്യ പത്മാവതിയമ്മ (68) ആണ് മരിച്ചത്. നെഞ്ചിന്റേയും കഴുത്തിന്റേയുമിടയിലായി കുത്തേറ്റ പത്മാവതിയമ്മ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെച്ച് അര്‍ധരാത്രിയോടെയാണ് മരിച്ചത്.
ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം. കൊലപാതകികളെ കണ്ട ഏകവ്യക്തികളായ ഇരുവരും മരണത്തിന് കീഴടങ്ങിയതോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം കഠിനമായിരിക്കുകയാണ്. മിനിജ, മുരളി, മഹേഷ് എന്നിവരാണ് ഇവരുടെ മക്കള്‍.
വയനാട് വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു, റിട്ട അധ്യാപകന് മരിച്ചു, മോഷണശ്രമമെന്ന് സംശയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."