മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കറുമായിരുന്നെങ്കില്; സ്വപ്നയെ പരിഹസിച്ച് ജലീല്‍
മലപ്പുറം: മുംബൈയിലെ ഫ്ളൈ ജീക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ തന്റെ ബെനാമിയാണെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ പരിഹസിച്ച് കെ.ടി ജലീല്‍. 'തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കറുമായിരുന്നെങ്കില് കെണിഞ്ഞേനെ' എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നും ജലീല്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളെ കാണും. ഇതോടെ നുണക്കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആണ് മുന്‍ മന്ത്രി കെ ടി ജലീല്‍, നിയമസഭാ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എന്നിവര്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങള്‍ ആണ് നടത്തിയത്. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്കാന് ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."