'ബുള്‍ഡോസര്‍ രാജി'ന് സ്‌റ്റേ ഇല്ല; നിയമപ്രകാരം പൊളിക്കുക, പ്രതികാര ബുദ്ധി പാടില്ലെന്നും യു.പി സര്‍ക്കാറിനോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: ആരോപണവിധേയരുടെ വീടുകള്‍ പൊളിച്ചുനീക്കുന്ന യു.പി സര്‍ക്കാറിന്റെ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. സംഭവത്തില്‍ യു.പി സര്‍ക്കാറിന് നോട്ടിസ് നല്‍കിയ കോടതി പൊളിക്കല്‍ പ്രതികാരബുദ്ധിയോടെയാവരുതെന്നും നിയമപ്രകാരമായിരിക്കണമെന്നും നിര്‍ദേശം നല്‍കി.
യു.പി സര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഹരജിയില്‍ മറുപടി നല്‍കാന്‍ മൂന്ന് ദിവസം കോടതി അനുവദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ പ്രയാഗ്‌രാജിലെയും സഹരന്‍പൂരിലെയും പ്രാദേശിക ഭരണകൂടവും പൊലിസും ചേര്‍ന്ന് തകര്‍ത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് ഉള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."