യൂറോപ്പിന്റെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാന്‍ പദ്ധതിയിട്ട് ഗള്‍ഫ് രാജ്യങ്ങള്‍; ലക്ഷ്യം ടൂറിസത്തില്‍ നിന്നുളള വരുമാനം
New 'Schengen-style' visa planned for GCC countries
യൂറോപ്പിന്റെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാന്‍ പദ്ധതിയിട്ട് ഗള്‍ഫ് രാജ്യങ്ങള്‍; ലക്ഷ്യം ടൂറിസത്തില്‍ നിന്നുളള വരുമാനം
യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാന്‍ പദ്ധതിയിട്ട് ഗള്‍ഫ് രാജ്യങ്ങള്‍.ഗള്‍ഫ് കോപ്പറേറ്റീവ് കൗണ്‍സിലുളള മുഴുവന്‍ രാജ്യങ്ങളുടേയും വരുമാനം വര്‍ദ്ധിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുളള വിസ പുറത്തിറക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ ഭാഗമായുളള ചര്‍ച്ചകളുടെ ഭാഗമായി ബഹ്‌റൈന്റെ ടൂറിസം മന്ത്രിയായ ഫാത്തിമ അല്‍ സൈറഫിയാണ് ജി.സി.സി രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദേശിച്ച് എത്തുന്നവര്‍ക്ക് ഒറ്റ വിസ ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
' യൂറോപ്പില്‍ യാത്ര ചെയ്യുന്നവര്‍ ഒറ്റ വിസയില്‍ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന രീതി നമ്മള്‍ കാണുന്നതാണ്. അത് ജി.സി.സി രാജ്യങ്ങള്‍ക്കും സ്വീകരിക്കാവുന്ന വഴിയാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 8.3 മില്യണ്‍ യാത്രക്കാരെയാണ് ലക്ഷ്യമിട്ടത് എന്നാല്‍ 9.9 മില്യണ്‍ യാത്രക്കാരാണ് രാജ്യത്തേക്കെത്തിയത്. യു.എ.ഇക്കും മറ്റ് ജി.സി.സി രാജ്യങ്ങള്‍ക്കുമൊപ്പം ടൂറിസത്തെ പ്രൊമോട്ട് ചെയ്തത് കൊണ്ടാണ് അത് സാധ്യമായത്,' ഫാത്തിമ അല്‍ സൈറഫി പറഞ്ഞു.
✅ These 27 countries are a part of the Schengen region -
— Tanya Khanijow (@TanyaKhanijow) May 2, 2023
?? Austria
?? Belgium
?? Croatia
?? Czechia
?? Denmark
?? Estonia
?? Finland
?? France
?? Germany
?? Greece
?? Hungary
?? Iceland
?? Italy
?? Latvia
?? Liechtenstein
?? Lithuania
?? Luxembourg
?? Malta
?? Netherlands
ജി.സി.സി രാജ്യങ്ങള്‍ക്ക് ഒരു പൊതുവായ മാര്‍ക്കറ്റും പോളിസിയുമുണ്ട്. ഒരു കുടക്കീഴില്‍ ഒരുമിച്ച് ചേര്‍ന്നാല്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് വളരാനും വികസിക്കാനും സാധിക്കും. ഒരു വിസ കൊണ്ട് ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചാല്‍ അത് തികച്ചും മികച്ച ഒരു കാര്യം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല,' യു.എ.ഇ ധനമന്ത്രിയായ അബ്ദുല്ല അല്‍ സല പറഞ്ഞു.
Content Highlights: New 'Schengen-style' visa planned for GCC countries
യൂറോപ്പിന്റെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാന്‍ പദ്ധതിയിട്ട് ഗള്‍ഫ് രാജ്യങ്ങള്‍; ലക്ഷ്യം ടൂറിസത്തില്‍ നിന്നുളള വരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."