കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി, കണ്ണീര്‍ വാതകം.. വീഡിയോ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ഒരു ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല.
തുടര്‍ന്ന് സമരക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
#WATCH | Kerala: Police use water cannons & tear gas to disperse Congress workers protesting in Thiruvananthapuram over the ED probe against party leader Rahul Gandhi in the National Herald case pic.twitter.com/n9qUSlzJ4M
— ANI (@ANI) June 16, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."