HOME
DETAILS

ജീവനുള്ള വസ്തുക്കള്‍ക്കുള്ള അവകാശങ്ങള്‍ മരങ്ങള്‍ക്കും നല്‍കണം; ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

  
backup
May 03 2023 | 14:05 PM

the-rights-of-living-things-should-be-given-to

ജീവനുള്ള വസ്തുക്കള്‍ക്കുള്ള അവകാശങ്ങള്‍ മരങ്ങള്‍ക്കും നല്‍കണം; ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

ഭോപ്പാല്‍: മേല്‍പ്പാലം നിര്‍മിക്കാനായി വികസന അതോറിറ്റി 257 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ ഇന്ദോര്‍ സ്വദേശി നല്‍കിയ ഹരജിയില്‍ ഇന്ദോര്‍ മുനിസിപ്പല്‍ കോര്‍പറേഷനും വികസന അതോറിറ്റിക്കും നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈകോടതി. ജീവനുള്ള വസ്തുക്കള്‍ക്കുള്ള അവകാശങ്ങള്‍ മരങ്ങള്‍ക്ക് നല്‍കണമെന്നും മരങ്ങളെ ജീവനുള്ള വസ്തുവായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയിലാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്ദോര്‍ സ്വദേശിയായ അമന്‍ ശര്‍മ എന്നയാളാണ് ഹരജിക്കാരന്‍.

നിര്‍മാണം പൂര്‍ത്തിയായ ശേഷം മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം പുതിയ മരങ്ങള്‍ നടാമെന്നാണ് വികസന അതോറിറ്റി പറയുന്നതെന്ന് ഹരജിയില്‍ പറയുന്നു. മരങ്ങള്‍ ജീവനുള്ള വസ്തുക്കളുടെ കൂട്ടത്തിലാണ് പെടുന്നതെന്നും അവയ്ക്ക് വളരാനും പ്രതികരിക്കാനും ഉല്‍പാദനം നടത്താനും ഉറങ്ങാനും ആവേശംകൊള്ളാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ശേഷിയുണ്ടെന്നും ഹരജിയില്‍ പറയുന്നു. മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഇന്ദോര്‍ കോര്‍പറേഷന്‍ 'ട്രീ ആംബുലന്‍സ്' അവതരിപ്പിച്ചത് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ജീവനുള്ളവയെ സംരക്ഷിക്കാനാണ് ആംബുലന്‍സുകള്‍. മരങ്ങള്‍ക്ക് ജീവനുള്ളത് കൊണ്ടാണ് അവക്കായി പ്രത്യേക ആംബുലന്‍സ് ഏര്‍പ്പാടാക്കിയത് ഹരജിയില്‍ പറയുന്നു. ഇന്‍ഡോറിലെ മരം മുറിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഇടക്കാല ഇളവ് ആവശ്യപ്പെട്ടാണ് ഹര്‍ജി.

Rights to living things should also be extended to trees; The High Court sent a notice on the petition


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago