HOME
DETAILS

ദലിതർക്ക് ദിശയും ദേശവും നൽകിയ പോരാളി

  
backup
June 17 2022 | 03:06 AM

a-fighter-who-gave-direction-and-land-to-the-dalits111477

യു.സി രാമൻ


ദക്ഷിണേന്ത്യയിലെ ദലിത് സമൂഹത്തിന് ജീവിക്കാനുള്ള അവകാശത്തെയും അർഹതയെയും പഠിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവായ അധ്യാപകനാണ് മഹാത്മാ അയ്യൻകാളി. അയ്യൻകാളിയുടെ ജീവിതത്തെയും ജീവിതപാഠത്തെയും അദ്ദേഹത്തിൻ്റെ ഓർമദിനത്തോടനുബന്ധിച്ചു സ്മരിക്കുമ്പോൾ, ഇക്കാലമത്രയുമായി കണ്ടിട്ടില്ലാത്ത വിദ്വേഷ പ്രചാരവേലകളുടെ നടുവിലാണ് നമ്മുടെ നാടും ദലിത് സമൂഹവും നിൽക്കുന്നതെന്ന വസ്തുത വിസ്മരിച്ചിട്ടു കാര്യമില്ല. വെറുപ്പിന്റേയും ഭീതിയുടേയും അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി തങ്ങളുടെ അധികാരസ്വാർഥതകൾ സംരക്ഷിക്കാൻ വെമ്പുന്ന ഭരണവർഗരാഷ്ട്രീയം രാജ്യത്തിന്റെ അധികാരം കൈയാളുന്ന ഈ സമയത്ത് അയ്യൻകാളിയുടെ ജീവിതവും ദർശനങ്ങളും ഓർക്കുന്നതും വിലയിരുത്തുന്നതും വളരുന്ന സമൂഹത്തിനുകൂടി അനിവാര്യമാണ്.
ഒരു അയ്യൻകാളി ചരമദിനംകൂടി കടന്നുപോവുമ്പോൾ ആ ജീവിതം ഓർത്തെടുക്കാൻ ഒട്ടേറെ ചരിത്രവസ്തുതകൾ നമുക്കു മുമ്പിലുണ്ട്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും മനുഷ്യകുലത്തിനാകെ മാതൃകയും പ്രചോദനവും നൽകുന്ന ആശയങ്ങളുടെയും ചിന്തകളുടെയും ഭണ്ഡാരമായിരുന്നെന്നു മനസ്സിലാക്കാനാവും. അയ്യൻകാളി രൂപവത്കരിച്ച സാധുജന പരിപാലന സംഘത്തിലൂടെ ജാതി, മത, വർണ ചിന്തകൾക്കതീതമായ മാനുഷിക ഐക്യത്തിന്റെ സന്ദേശം നൽകാൻ സാധിക്കുകയുണ്ടായി. ഒരു പുസ്തകം പോലും എഴുതാതെ പോയ അയ്യൻകാളിയുടെ നാൽപതോളം ജീവചരിത്ര കൃതികൾ മലയാളത്തിൽ മാത്രം ലഭ്യമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.


കാലിക ലോകത്തെ സാമൂഹിക വ്യവഹാരങ്ങൾ പരിശോധിച്ചാൽ അയ്യൻകാളിയുടെ ജീവിതവും പ്രവർത്തനങ്ങളും ഏറെ കിടയറ്റതും അത്യാധുനിക കാലഘട്ടത്തിന് ഗവേഷണ യോഗ്യവുമാണെന്ന് കാണാനാവും. ലോകം നേരിടുന്ന ഭീകരമായ വിവേചന ഭീഷണി, ഭാഷയുടെയും വർണത്തിന്റെയും ലിംഗത്തിന്റെയും പേരിലാണെന്നും ഈ വിവേചനങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ അസ്വസ്ഥതകളും വെറിയും പടച്ചുണ്ടാക്കുന്നുവെന്നും അയ്യൻകാളിയെ പോലെയുള്ളവർ ദീർഘദർശനം ചെയ്ത വസ്തുതകളാണ്.
ട്രംപിന്റെയും അദ്ദേഹം ഉയർത്തിവിട്ട സവിശേഷ സാഹചര്യങ്ങളുടെയും അന്തരീക്ഷം സൃഷ്ടിച്ച ബൈഡന്റെ പുതിയ അമേരിക്കയിൽ നിരന്തരമായും ട്രംപിന് മുമ്പുള്ള അമേരിക്കയിൽ ഇടക്കിടെയുമെല്ലാം ഇത്തരത്തിലുള്ള കോമരങ്ങളുടെ നിറഞ്ഞാടൽ നടന്നുകൊണ്ടിരുന്നു. അതിനെല്ലാം കാരണമായി മാറുന്നത് ചിലരിൽ നിന്ന് മറ്റു ചിലർക്ക് ജന്മനാ തന്നെ ഔന്നത്യമുണ്ടെന്ന മിഥ്യാബോധമാണ്. ആ മിഥ്യാബോധം ഭൗതിക വിദ്യാഭ്യാസം കൊണ്ടോ വിവര സാങ്കേതികവിദ്യ കൊണ്ടോ മാറ്റാൻ കഴിയുന്നതല്ല. അടിച്ചമർത്തപ്പെട്ടവന്റെ സ്വയമായുള്ള ഉയർന്നുവരലിലൂടെ മാത്രമേ അതില്ലാതാക്കാനാവുകയുള്ളൂ. അയ്യൻകാളിയുടെ ജീവിതം പറഞ്ഞു വെച്ചിട്ടുള്ള വസ്തുതകളാണിതൊക്കെയും.


ശ്രുതിയും മനുസ്മൃതിയും ഭരണഘടനയായി അംഗീകരിച്ച്, ഇന്ത്യയിൽ തന്നെ സവർണ ഭരണത്തിന്റെ ഏറ്റവും വലിയ ഇടമായിരുന്ന തിരുവിതാംകൂർ രാജ്യത്തിൽ വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയിൽ തെരുവിലൂടെ വെളുത്ത വസ്ത്രധാരിയായി ജൈത്രയാത്ര നടത്തിയതിലൂടെ അയ്യൻകാളി കാണിച്ച മാതൃക തന്നെയാണ് എല്ലാ കാലത്തും പ്രസക്തമായിട്ടുള്ളത്. തന്റെ വ്യക്തിപരമായ പ്രവർത്തന ശൈലിയിലൂടെയും സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം കാഴ്ചവച്ചത്, അനീതിക്കും അസമത്വത്തിനും വിവേചനങ്ങൾക്കുമെതിരേ പോരാട്ടം നടത്തുന്നവർക്കുള്ള കൃത്യമായ മാർഗദർശനമാണ്.


1893ലെ വില്ലുവണ്ടി സമരത്തിന്റെ തുടർച്ചയായാണ് അയ്യൻകാളിപ്പടക്ക് രൂപം നൽകപ്പെട്ടത്. തമിഴ്നാട്ടിൽനിന്ന് പ്രത്യേക പരിശീലകരെ എത്തിച്ച് അഞ്ച് വർഷത്തോളം നിരന്തര പരിശീലനം നൽകി, നായർ പട്ടാളത്തെ നേരിടാൻ അവരെ പ്രാപ്തരാക്കുകയും 1898ൽ സവർണരാജ നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ച് ബാലരാമപുരം തെരുവിലൂടെ അയ്യൻകാളിയുടെ തന്നെ നേതൃത്വത്തിൽ സായുധ പദയാത്ര നടത്തുകയും ചെയ്യുകയുണ്ടായി. പിന്നീടാണ് സാധുജന പരിപാലന സംഘത്തിനു രൂപംനൽകുന്നത്. അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ ഇല്ലാതാക്കാനും തന്റെ സഹോദരങ്ങൾക്ക് സ്‌കൂളിൽ പോവാനും പൊതുവഴിയിലൂടെ സഞ്ചരിക്കാനും നിയമപരിരക്ഷക്കായി കോടതികളെ സമീപിക്കാനും ആശുപത്രിയിൽ ചികിത്സ ലഭിക്കാനും വേണ്ടിയാണ് അയ്യൻകാളി ഇതൊക്കെ ചെയ്തത്. തന്റെ ജീവിതവും പോരാട്ടങ്ങളും ഒരു സമൂഹത്തിന്റെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമായി സമർപ്പിക്കുകയായിരുന്നു.


ദലിതരോടുള്ള വിവേചനവും ജാതി വെറിയും കേരളത്തിൽനിന്നുപോലും പൂർണമായി മാറിയിട്ടില്ലെന്നതാണ് ഗുരുതരമായ വസ്തുത. ദുരഭിമാനക്കൊലകളും അവർണന്റെ കുഞ്ഞുങ്ങളെ കൊല്ലുന്നതും മാനഭംഗപ്പെടുത്തുന്നതും കെട്ടിയിട്ടാക്രമിക്കുന്നതും നിത്യവർത്തമാനങ്ങളാണിന്നും. ഫാസിസ്റ്റ് കാലത്തെ ഇന്ത്യൻ ഗ്രാമങ്ങളുടെയും തെരുവുകളുടെയും കഥ പറയാതിരിക്കുന്നതാണ് ഭേദം.

(ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago