HOME
DETAILS
MAL
ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം
backup
August 22 2016 | 18:08 PM
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു 16 കിലോമീറ്റര്‍ താഴ്ചയിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഛജിയാവാസിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."